കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര കൊറിയന്‍ ഒളിംപിക്‌സ് സംഘത്തില്‍ കിം ജോംഗ് ഉന്നിന്റെ സഹോദരിയും

  • By Desk
Google Oneindia Malayalam News

സോള്‍: ദക്ഷിണ കൊറിയയില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ശീതകാല ഒളിംപിക്‌സിനുള്ള പ്രതിനിധി സംഘത്തില്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യൊ-ജോംഗും. ഉത്തരകൊറിയന്‍ ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി വൈസ് ഡയരക്ടറാണ് ഉന്നിന്റെ വലംകൈയായ സഹോദരി യൊ-ജോംഗ്. ഇവര്‍ ഒളിംപിക്‌സ് പ്രതിനിധി സംഘത്തിലുണ്ടാകുമെന്ന കാര്യം ഉത്തരകൊറിയ അറിയിച്ചതായി ദക്ഷിണ കൊറിയന്‍ യൂനിഫിക്കേഷന്‍ മന്ത്രാലയം അറിയിച്ചു. പ്രതിനിധി സംഘം വെള്ളിയാഴ്ചയാണ് ദക്ഷിണ കൊറിയയിലെത്തുക.

യുഎഇ മാധ്യമപ്രവര്‍ത്തകന്‍ വിഎം സതീഷ് അന്തരിച്ചുയുഎഇ മാധ്യമപ്രവര്‍ത്തകന്‍ വിഎം സതീഷ് അന്തരിച്ചു

അതിനിടെ, ഒളിംപിക്‌സ് വേദിയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനുള്ള ഉത്തരകൊറിയന്‍ കലാകാരന്‍മാരുടെ ട്രൂപ്പ് ഇതിനകം ദക്ഷിണ കൊറിയയിലെത്തിക്കഴിഞ്ഞു. 114 കലാകാരന്‍മാര്‍ അടക്കമുള്ള സംഘത്തെയും വഹിച്ചുള്ള മാംഗ്യോംഗ്‌ബോംഗ്-92 എന്ന കൂറ്റന്‍ കപ്പല്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം സൗത്ത് കൊറിയയിലെ കിഴക്കന്‍ തുറമുഖത്ത് എത്തിച്ചേര്‍ന്നു. ഒളിംപിക്‌സിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ഉപരോധ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് ഉത്തരകൊറിയന്‍ കപ്പലിന് തെക്കന്‍ കൊറിയന്‍ തീരത്ത് നങ്കൂരമിടാന്‍ അനുവാദം നല്‍കിയത്.

korea1

ഒളിംപിക്‌സ് വിജയകരമായി നടത്തണമെങ്കില്‍ ഉപരോധ നിബന്ധനകളില്‍ ഇളവ് വേണമെന്ന് നേരത്തേ ദക്ഷിണ കൊറിയ വ്യക്തമാക്കിയിരുന്നു. കപ്പലിലെത്തിയ കലാകാരന്‍മാര്‍ റിഹേഴ്‌സലിനായി ഒളിംപിക്‌സ് വേദിയിലെത്തിയെങ്കിലും ബാക്കിയുള്ള 96 ജീവനക്കാര്‍ കപ്പലില്‍ തന്നെ കഴിയുകയാണ്. ഇവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുമെന്ന് അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയന്‍ ട്രൂപ്പ് വ്യാഴാഴ്ച ഗാംഗ് ന്യുംഗിലും ഞായറാഴ്ച സോളിലുമാണ് കലാപരിപാടികള്‍ അവതരിപ്പിക്കുക. അതേസമയം, കപ്പലിന് ഇന്ധനം നല്‍കുന്ന കാര്യത്തില്‍ അമേരിക്കന്‍ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് ഉത്തരകൊറിയന്‍ വക്താവ് അറിയിച്ചു.

korea2

ഇതിനു പുറമെ, അതിര്‍ത്തി വഴി 280 അംഗ ഉത്തരകൊറിയന്‍ സംഘം ബുധനാഴ്ച ദക്ഷിണ കൊറിയയിലേക്ക് തിരിച്ചിട്ടുണ്ട്. ചീര്‍ ഗേള്‍സ്, ഒളിംപിക്ക് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, തെയ്ക്വാണ്ടോ പ്രദര്‍ശന സംഘം എന്നിവരടങ്ങിയ സംഘമാണ് ബസ്സുകളില്‍ ഇവിടേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ഒളിംപിക്‌സ് കാര്യത്തില്‍ ഇരു കൊറിയകളും കാണിക്കുന്ന വിട്ടുവീഴ്ചയും സഹകരണവും 1953 മുതല്‍ പരസ്പരം ശത്രുതയില്‍ കഴിയുന്ന ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ യോജിപ്പിന്റെ വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
English summary
sister of north korean leader to travel to south for olympics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X