Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹോദരിക്ക് കാമുകനെ വേണമെന്നറിച്ച് ഇ ബേയില്‍ സഹോദരന്റെ പരസ്യം

ലണ്ടന്‍: പ്രമുഖ ഓണ്‍ലൈന്‍ വെബ്‌സൈറ്റായ ഇ ബേയില്‍ കാമുകനെ ആവശ്യമുണ്ടെന്ന് കാട്ടി പരസ്യം. ലണ്ടനിലെ 27കാരി യുവതിക്കുവേണ്ടി സഹോദരനാണ് അത്യപൂര്‍വ പരസ്യം നല്‍കിയിരിക്കുന്നത്. ലണ്ടനില്‍ ജനിച്ച് ഇപ്പോള്‍ കാര്‍ഡിഫില്‍ താമസിക്കുകയും ചെയ്യുന്ന സാമി മാലീമിനുവേണ്ടി സഹോദരന്‍ കെയ്‌ലാണ് പരസ്യം നല്‍കിയിരിക്കുന്നത്.

നേരത്തെ രണ്ടു പ്രണയങ്ങളുണ്ടായിരുന്നെങ്കിലും അതൊന്നും മുന്നോട്ട് കൊണ്ടുപോകാന്‍ സാമിക്ക് കഴിഞ്ഞിട്ടില്ലെന്ന് സഹോദരന്‍ പറയുന്നു. നല്ലൊരു കാമുകനെ ലഭിക്കാത്തതില്‍ സഹോദരി അസ്വസ്ഥതയാണ്. സഹോദരിയുടെ ദു:ഖം കണ്ടറിഞ്ഞാണ് സഹോദരന്‍ പരസ്യവുമായി രംഗത്തെത്തിത്തയത്. സാമിയുടെ കുടുംബത്തിന്റ മുഴുവന്‍ പിന്തുണയോടെയുമാണ് പരസ്യം.

ebay-wanted

സുന്ദരിയും അഞ്ചടി നാലിഞ്ച് ഉയരവും കറുത്ത തലമുടിയും മനോഹരങ്ങളായ നീലക്കണ്ണുകളും ഉള്ള കുട്ടികള്‍ ഇല്ലാത്ത, വിശ്വസ്തയായ സഹോദരിക്ക് നല്ലൊരു പങ്കാളിയെ ആവശ്യമുണ്ടെന്നാണ് സഹോദരന്റെ പരസ്യം. പങ്കാളിക്ക് ഉണ്ടാകേണ്ട ഗുണഗണങ്ങള്‍ പരസ്യത്തില്‍ വിവരിക്കുന്നുണ്ട്. ചെറുക്കന്‍ സല്‍സ്വഭാവിയും അദ്ധ്വാനശീലമുള്ളവനുമായിരിക്കണം. കളവു പറയുന്നവനോ മറ്റുള്ളവരെ വഞ്ചിക്കുന്നനോ ആയിരിക്കരുത്. വിവാഹിതര്‍, വിചിത്ര സ്വഭാവക്കാര്‍, പെട്ടെന്ന് സൗഹൃദത്തോട് ഗുഡ്‌ബൈ പറയുന്നവര്‍ എന്നിവരൊന്നും സൗഹൃദത്തിനായി അപേക്ഷിക്കേണ്ടതില്ല.

പരസ്യം തന്നെ അമ്പരപ്പിച്ചു കളഞ്ഞെന്നാണ് സാമി പറയുന്നത്. ഇ ബേയില്‍ പരസ്യം നല്‍കുമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നെങ്കിലും അതൊരു തമാശ ആയിരിക്കുമെന്നാണ് കരുതിയിരുന്നതെന്ന് അവര്‍ പറഞ്ഞു. സൗഹൃദത്തെ താന്‍ ഗൗരവമായി കാണാത്തതിനാലാകാം മുന്‍കാല ബന്ധങ്ങള്‍ ഇല്ലാതായിപ്പോയത്. കൂട്ടുകാരെല്ലാം കാമുകി കാമുകന്‍മാരായി നടക്കുമ്പോള്‍ തനിക്ക് നഷ്ടബോധമുണ്ടെന്നും അവര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+