അന്നയ്ക്കും ലൂസിക്കും ഒരൊറ്റ ഭര്‍ത്താവ്, ഇരട്ട സഹോദരിമാരുടെ പ്രണയം പോയ പോക്ക് ഇങ്ങനെ...
ലോകത്തിലെ ഏറ്റവും സാമ്യമുള്ള ഇരട്ട സഹോദരിമാരാണിവര്‍. എല്ലാം പരസ്പരം പങ്കുവെയ്ക്കാനാണ് അന്ന ഡെസിന്‍കിനും ലൂസി ഡെസിന്‍കുലിനും ഇഷ്ടം.ഡോളറുകള്‍ ചിലവിട്ട് പ്ലാസ്റ്റിക് സര്‍ജറി നടത്തി ഒരേ രൂപത്തില്‍ ആയതിന് കാരണവും ഇത് തന്നെയാണ്.
പരസ്പരം മറച്ചുവെയ്്ക്കാന്‍ ഒന്നും ഇല്ലാത്ത ഇവര്‍ ഒരാളെ വിവാഹം ചെയ്ത് ഒരേ കിടപ്പറ പങ്കിട്ടു. കേള്‍ക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സത്യമാണെങ്കിലും ഇവര്‍ക്കിഷ്ടം ഇതാണ്

അന്നയും ലൂസിയും
ലോകത്തിലെ ഏറ്റവും സാമ്യമുള്ള ഇരട്ടകളാണ് അന്നയും ലൂസിയും. ജപ്പാനില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് മാറി താമസിക്കുകയായിരുന്നു.

പ്ലാസ്റ്റിക് സര്‍ജറി
രൂപത്തിലും ഭാവത്തിലും ഒരുപോലെയാകാന്‍ 250,000 ഡോളര്‍ ചിലവഴിച്ചാണ് പ്ലാസ്റ്റിക് സര്‍ജറി നടത്തിയത്.

എല്ലാം പങ്കിട്ടു
ഒരേ വസ്ത്രം, ഒരേ അളവില്‍ ഭക്ഷണം, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, ഒരു കിടപ്പുമുറി അങ്ങനെ എല്ലാം ഇവര്‍ പങ്കിട്ടാണ് ജീവിക്കുന്നത്.

ലോകത്തിലെ ഏറ്റവും സാമ്യമുള്ള ഇരട്ടകള്‍
ഏറ്റവും സാമ്യമുള്ള ഇരട്ടകളെ കണ്ടെത്തുന്ന മത്സരത്തില്‍ നിന്നാണ് ലോകത്തിലെ ഏറ്റവും സാമ്യമുള്ള ഇരട്ടകളായി ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

ബോയ്ഫ്രണ്ട്
തുടക്കത്തില്‍ രണ്ട് പേര്‍ക്കും വ്യത്യസ്ത കാമുകന്മാരാണുണ്ടായിരുന്നത്. അത് പ്രശ്‌നത്തില്‍ കലാശിച്ചത്തോടെ ഇനി ഒന്നിലും വ്യത്യസ്തമായി തിരഞ്ഞെടുക്കിലെന്ന് ഇവര്‍ തീരുമാനിച്ചു.

ഒരു ഭര്‍ത്താവ്
അന്നയും ലൂസിയും ബെന്നിനെ കണ്ടുമുട്ടിയത് ഫേസ്ബുക്കിലൂടെയാണ്. തുടക്കത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടുവെങ്കിലും രണ്ട് പേരെയും ഒരു പോലെ സന്തോഷിപ്പിക്കാന്‍ ബെന്നിനു കഴിയുന്നുണ്ട്.

ഒരേ കിടപ്പറ
ഒരാളെ വിവാഹം കഴിച്ച ഇവര്‍ സെക്‌സും പരസ്പരം പങ്കിടുന്നു. ഇവര്‍ക്കിടയില്‍ ഭര്‍ത്താവിനെ പങ്കിടുന്നതും പ്രശ്‌നമുള്ള കാര്യമല്ല.

ഒരേ അഭിപ്രായങ്ങളും ഒരേ ഇഷ്ടങ്ങളും
പരസ്പരം സമ്മാനങ്ങള്‍ വാങ്ങി നല്‍കുന്ന ശീലമുണ്ടായിരുന്നു ഇവര്‍ക്കിടയില്‍. പിന്നീട് രണ്ട് പേരും വാങ്ങുന്നത് ഒരേ സമ്മാനമായി മാറിയപ്പോള്‍ സമ്മാനങ്ങള്‍ വാങ്ങുന്നത് നിര്‍ത്തുകയായിരുന്നു.

പിതാവിന് പോലും മാറി പോയിരുന്നു
അന്നയുടെയും ലൂസിയുടെയും പിതാവിന് പോലും ഇവരെ പരസ്പരം മാറി പോകുമായിരുന്നു. 2010 ലാണ് പിതാവ് മരിച്ചത്. അമ്മ ഇപ്പോഴും ജീവിച്ചിരിക്കുന്നു.

പിരിയാന്‍ കഴിയില്ല
ഒരിക്കലും തങ്ങള്‍ക്ക് പിരിയാന്‍ കഴിയില്ലെന്ന് ഇവര്‍ പറയുന്നു. പരസ്പരം കാണാതെ ഇരിക്കുന്ന ഒരു ദിവസത്തെ ഓര്‍ക്കാന്‍ കൂടി കഴിയില്ല എന്നാണ് രണ്ട് പേരും പറയുന്നത്.
വീഡിയോ
സഹോദരിമാരുടെ വീഡിയോ കാണൂ...












Click it and Unblock the Notifications