കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിവസം മൂന്നു മണിക്കൂറിലധികം ഇരിക്കാറുണ്ടോ? എങ്കില്‍ പണികിട്ടും

  • By Anwar Sadath
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ദിവസം മൂന്നു മണിക്കൂറിലധികം ഇരിക്കുന്നത് മരണകാരണമാകുമെന്ന് കണ്ടെത്തല്‍. American Journal of Preventive Medicine ല്‍ പ്രസിദ്ധീകരിച്ച ഒരു സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 54 രാജ്യങ്ങളിലാണ് സര്‍വേ നടത്തിയത്. 3 മണിക്കൂറില്‍ കൂടുതല്‍ ഇരിക്കുന്നത് നാലുശതമാനം മരണത്തിന് കാരണമാകുന്നുണ്ടെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

കൂടുതല്‍ സമയം ഇരിക്കുന്നത് ഒഴിവാക്കിയാല്‍ ശരാശരി 0.2 വര്‍ഷം അധികം ജീവിക്കാമെന്നും സര്‍വേ നടത്തിയ ഗവേഷകര്‍ പറയുന്നുണ്ട്. നിശ്ചിത ശതമാനം മരണങ്ങളിലെ കാരണം കണ്ടെത്തിയാണ് ഇരിക്കുന്നത് എത്രമാത്രം അപകടമാകുന്നുണ്ടെന്ന് ഗവേഷകര്‍ വിലയിരുത്തിയത്. 54 രാജ്യങ്ങളിലെ 4,33,000 മരണങ്ങള്‍ക്ക് കാരണം കൂടുതല്‍ സമയം ഇരുന്നതുകൊണ്ടുണ്ടായ പ്രശ്‌നങ്ങളാണെന്ന് വ്യക്തമാക്കുന്നു. അതായത്, 3.8 ശതമാനം മരണത്തിനും കാരണക്കാരന്‍ മണിക്കൂറുകള്‍ നീണ്ട ഇരുത്തം തരുന്ന രോഗങ്ങളിലൂടെയാണെന്ന് വ്യക്തം.

new-york

വെസ്‌റ്റേണ്‍ പസഫിക് രാജ്യങ്ങളിലാണ് ഇത്തരം മരണങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. യൂറോപ്യന്‍, ഈസ്റ്റേണ്‍ മെഡിറ്ററേനിയന്‍, അമേരിക്കന്‍, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ എല്ലാം ഇത്തരം മരണങ്ങള്‍ വര്‍ധച്ച തോതില്‍ കണ്ടുവരുന്നു.

ഇരുത്തം പരമാവധി കുറയ്ക്കാനും വ്യായാമം വര്‍ധിപ്പിക്കാനുമാണ് ഗവേഷകര്‍ ഇത്തരം മരണങ്ങള്‍ ഒഴിവാക്കാനായി നിര്‍ദ്ദേശിക്കുന്നത്. മാറിയകാലത്ത് ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചുവരികയും വ്യായാമമില്ലാത്ത ഒരു തലമുറ വളര്‍ന്നുവരികയുമാണ്. എത്ര തിരക്കിനിടയിലും ദിവസം ഒരു മണിക്കൂറെങ്കിലും നടക്കണമെന്നും വ്യായാമം നിര്‍ബന്ധമാക്കണമെന്നും ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നു.

English summary
Sitting survey analysis, Sitting for more than three hours per day may kill you
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X