മക്കയില്‍ ഹോട്ടലിന്റെ ജനല്‍ തകര്‍ന്നുവീണു; ആറ് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്
മക്ക: ഹോട്ടലിലെ ജനല്‍ തകര്‍ന്നുവീണ് ആറ് ഉംറ തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ഗ്രാന്‍ഡ് മോസ്‌കിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്ന തീര്‍ത്ഥാടകര്‍ക്ക് മുകളിലേക്ക് ബുധനാഴ്ച ജനല്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് സൗദി റെഡ് ക്രെസന്റ് സ്ഥലത്തെത്തി പരിക്കേറ്റവരെ ഏറ്റെടുത്തു. പരിക്കേറ്റവരെ കിംഗ് ഫൈസല്‍ ആന്‍ഡ് അജ്‌യാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications