ഐസിസ് ബന്ധം; കുവൈത്തില്‍ വ്യാപക റെയ്ഡ്, കണ്ടാലുടന്‍ വെടി!! ആറ് പേര്‍ പിടിയില്‍
കുവൈത്ത് പൗരനായ ഹുസൈന്‍ അല്‍ ദാഫിരിയെ അറസ്റ്റ് ചെയ്ത കാര്യം ഫിലിപ്പീന്‍സ് സര്‍ക്കാര്‍ അടുത്തിടെ കുവൈത്ത് ഭരണകൂടത്തെ അറിയിച്ചിരുന്നു.
കുവൈത്ത് സിറ്റി: ഐസിസ് ബന്ധമുള്ളവര്‍ക്കായി കുവൈത്തില്‍ വ്യാപക തിരച്ചില്‍. അടുത്തിടെ ഐസിസ് ബന്ധത്തിന്റെ പേരില്‍ ഫിലിപ്പീന്‍സില്‍ അറസ്റ്റിലായ കുവൈത്ത് സ്വദേശിയുമായി ബന്ധമുള്ളവരെയാണ് പോലീസ് തിരയുന്നത്. ഇയാളുടെ ബന്ധുക്കളടക്കം ആറ് പേരെ പോലിസ് പിടികൂടി.
ഐസിസ് ബന്ധമുള്ളവരെ കണ്ടാല്‍ ഉടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് സര്‍ക്കാര്‍. സഅദുല്‍ അബ്ദുല്ല ജില്ലയിലെ അല്‍ ജഹ്‌റയിലാണ് പോലീസ് കൂടുതല്‍ തിരച്ചില്‍ നടത്തിയത്. ഇവിടെ നിന്നാണ് സംശയം തോന്നിയ ആറ് പേരെ അറസ്റ്റ് ചെയ്തത്.

കുവൈത്ത് പൗരനായ ഹുസൈന്‍ അല്‍ ദാഫിരിയെ അറസ്റ്റ് ചെയ്ത കാര്യം ഫിലിപ്പീന്‍സ് സര്‍ക്കാര്‍ അടുത്തിടെ കുവൈത്ത് ഭരണകൂടത്തെ അറിയിച്ചിരുന്നു. ഇയാളുടെ ഭാര്യ സിറിയക്കാരിയായ റഹാഫ് സിനയെയും പിടികൂടിയിട്ടുണ്ട്. ഇവര്‍ അഞ്ചു മാസം ഗര്‍ഭിണിയാണ്. ഇരുവരും ഐസിസിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം.
ഫിലിപ്പീന്‍സില്‍ ആക്രമണം നടത്താന്‍ ഇരുവരും പദ്ധതിയിട്ടിരുന്നുവെന്നും പോലീസ് അത് തകര്‍ത്തുവെന്നുമായിരുന്നു ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ വാദം. തുടര്‍ന്നാണ് കുവൈത്ത് ഭരണകൂടം വ്യാപക തിരച്ചിലിന് തുടക്കമിട്ടത്. അല്‍ ദാഫിരിയും ബന്ധുവും താമസിച്ചിരുന്ന വീട്ടില്‍ നിന്നു സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തുവെന്നാണ് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ കുവൈത്തിനെ അറിയിച്ചത്.
നിജസ്ഥിതി അറിയാന്‍ കുവൈത്ത് പോലീസ് സംഘം ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെത്തിയിരുന്നു. ദാഫിരിയുമായി സംഘം സംസാരിച്ചു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നു കുവൈത്ത് പോലീസിന് കൂടുതല്‍ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദാഫിരിയെ കുവൈത്തിന് കൈമാറാന്‍ ഫിലിപ്പീന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications