സിനായിലും ഭീകരാക്രമണം; 24 ഐഎസ് ഭീകരരും ഏഴ് ഈജിപ്ത്യന്‍ സൈനികരും കൊല്ലപ്പെട്ടു
സിനായ്: ഈജിപ്തിലെ വടക്കന്‍ സിനായ് പ്രദേശത്തുണ്ടായ വ്യത്യസ്ത ആക്രമണങ്ങളില്‍ 24 ഭീകരരും ഏഴ് ഈജിപ്ത് സൈനികരും കൊല്ലപ്പെട്ടു. ശെയ്ഖ് സുവൈദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് ഭീകരര്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ശക്തമായ പോരാട്ടമായിരുന്നു ഇരുവിഭാഗങ്ങളും തമ്മില്‍ നടന്നത്. പൊടുന്നനെ നടത്തിയ ആക്രമണത്തില്‍ സൈനികര്‍ക്ക് കനത്ത നാശ നഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
ഭീകരരുടെ ആക്രമണത്തെ ചെറുക്കാന്‍ അപ്പാഷെ ഹെലികോപ്റ്ററുകളാണ് ഈജിപ്ത് സൈന്യം ഉപയോഗിച്ചതെന്ന് രഹസ്യ സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ 24 ഭീകരര്‍ കൊല്ലപ്പെട്ടതായും അവരുപയോഗിച്ച രണ്ട് എസ്യുവികള് തകര്‍ത്തതായും സൈന്യം അവകാശപ്പെട്ടു. പലയിടങ്ങളിലായി നടന്ന ഏറ്റമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടുനിന്നു. സൈനികാക്രമണത്തില്‍ എല്ലാ ഭീകരരെയും നിശ്ശബ്ദരാക്കിയതായി സൈന്യം ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

ഏഴു പേര് കൊല്ലപ്പെട്ടതിനു പുറമെ സൈനികരുടെ ഭാഗത്ത് നിന്ന് 30ലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തതായും വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഈജിപ്ത് സൈന്യവും ഭീകരരും തമ്മില്‍ ഇടയ്ക്കിടെ ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശമാണിത്. ഇസ്ലാമിക് സ്റ്റേറ്റ് ഇസ്ലാമിക ഖിലാഫത്താണെന്ന് പ്രഖ്യാപിച്ച ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ കനത്ത തിരിച്ചടികള്‍ നേരിടുമ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐ.എസ് ഭീകരര്‍ ഒറ്റയ്ക്കും കൂട്ടായും നടത്തുന്ന ആക്രമണങ്ങള്‍ ലോകത്തിന്റെ ഉറക്കം കെടുത്തുകയാണ്. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, അവര്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കുന്ന അറബ് രാജ്യങ്ങള്‍ എന്നിവയാണ് ഭീകരര്‍ ആക്രമണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications