• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ട്രംപിന്റെ നയങ്ങൾ ബൈഡൻ പൊളിച്ചെഴുതും? പരിഷ്കാരം ആറ് നിയമങ്ങളിൽ, കുടിയേറ്റ നിമയങ്ങളിലും പരിഷ്കാരം...

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റായി ജോ ബൈഡൻ വൈറ്റ് ഹൌസിലേക്ക് പ്രവേശിക്കുന്നതോടെ നിർണ്ണായക മാറ്റങ്ങളാണ് യുഎസിൽ സംഭവിക്കുക. ട്രംപിന്റെ കുടിയേറ്റ നയം ബൈഡൻ തിരുത്തിയെഴുതി സ്വന്തം അജൻഡയുമായി മുന്നോട്ടുപോകുമെന്നാണ് കരുതുന്നത്. ചില നടപടികൾ വേഗത്തിൽ റദ്ദാക്കാൻ കഴിയുമെങ്കിലും, ട്രംപ് ഭരണകൂടത്തിന്റെ അനേകം മാറ്റങ്ങൾ പഴയപടിയാക്കാൻ മാസങ്ങളോ വർഷങ്ങളോ തന്നെ എടുത്തേക്കാം. കുടിയേറ്റ നിയമത്തിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ.

ഡൊണാള്‍ഡ് ട്രംപ് അധികാരമൊഴിയുമോ? വൈറ്റ് ഹൗസില്‍ നിന്ന് പുറത്താക്കാന്‍ നിയമമില്ല, ബൈഡന് വെല്ലുവിളി!!

ജോ ബൈഡൻ വൈറ്റ് ഹൌസിലെത്തുന്ന ആദ്യ ദിനത്തിൽ തന്നെ യുഎസ് കോൺഗ്രസിലേക്ക് ഇമ്മിഗ്രേഷൻ ബിൽ അയയ്ക്കുമെന്നാണ് കരുതുന്നത്. ഇത് അനധികൃതമായി അമേരിക്കയിൽ താമസിക്കുന്ന 11 മില്യൺ കുടിയേറ്റക്കാർക്ക് യുഎസ് പൌരത്വം ലഭിക്കുമെന്നാണ് ക്യാമ്പെയിൻ ഉദ്യോഗസ്ഥർ റോയിറ്റേഴ്സിനോട് പ്രതികരിച്ചു. കുട്ടികളായി രാജ്യത്ത് പ്രവേശിച്ച് അനധികൃതമായി താമസിച്ച് വരുന്നവരുടെ നിലയും ബില്ലിൽ പരിഗണിക്കും. മുൻ പ്രസിഡന്റ് ബരാക് ഒബാമ ആരംഭിച്ച ഡിഫെർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് അറൈവൽസ് (DACA) പ്രോഗ്രാമിൽ ഏകദേശം 644,000 സ്വപ്നക്കാർക്ക് നാടുകടത്തലും വർക്ക് പെർമിറ്റും നൽകുന്നു.

പ്രസിഡന്റായി അധികാരത്തിലെത്തി ആദ്യത്തെ ദിവസം തന്നെ ട്രംപ് 13 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് പിൻവലിക്കും. ഇതിൽ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്. 2017ൽ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയാണ് ഏഴ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്ക് യുഎസിൽ വിലക്കേർപ്പെടുത്തുന്നത്. യുഎസ് ഭരണകൂടം പലതവണ ഇതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിനിടെയുള്ള നിയന്ത്രണങ്ങളാണ് ട്രംപ് ഏർപ്പെടുത്തിയിട്ടുള്ളത്. കുടിയേറ്റക്കാർക്കും വിനോദസഞ്ചാരികൾക്കുമുള്ള വിലക്കാണ് ഇതിൽ ഒന്ന്. ബ്രസീൽ, ചൈന, യൂറോപ്പ്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കൊവിഡ് വ്യാപനത്തോടെ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

പ്രാവീണ്യമുള്ള വിദേശികളായ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുന്നതിന് ഒരു കൂട്ടം നിയമങ്ങളാണ് ട്രംപ് പ്രാലബല്യത്തിൽ വരുത്തിയിട്ടുള്ളത്. ഈ നിയന്ത്രണം അനുസരിച്ച് പ്രോഗ്രാമിൽ എൻറോൾ ചെയ്യുന്ന തൊഴിലാളികൾക്ക് ഉയർന്ന മിനിമം വേതനമാണ് ലഭിക്കുക. ട്രംപ് കൊണ്ടുവന്നിട്ടുള്ള ചട്ടങ്ങൾ വീണ്ടും പ്രാബല്യത്തിൽ വരുത്തുമോ എന്ന് വ്യക്തമല്ല. എച്ച്1ബി വിസ പരിഷ്കരിക്കുന്നതിനായി യുഎസ് കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ബൈഡന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.

വർഷം തോറുമുള്ള അഭയാർത്ഥി പ്രവേശനത്തിനുള്ള വാർഷിക പരിധി 125,000 ആക്കുമെന്ന് നേരത്തെ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എത്ര പെട്ടെന്ന് ഇത് നടപ്പിലാക്കുമെന്ന് വ്യക്തമല്ല. ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെയാണ് രാജ്യത്ത് അഭയാർത്ഥികൾക്ക് വിലക്കേർപ്പെടുത്തിയത്. 15000ലധികം അഭയാർത്ഥികളെയാണ് അനുവദിക്കുക. പെന്റഗൺ ഫണ്ട് യുഎസ് മെക്സിക്കൻ മതിൽ കെട്ടിപ്പടുക്കുന്നതിനായി ഉപയോഗിക്കുന്നത് ഇതോടെ അവസാനിക്കും. ട്രംപിന് കീഴിൽ നിർമിച്ചിട്ടുള്ള മതിലുകൾ പൊളിച്ചുനീക്കില്ലെങ്കിലും നിർമാണം നിർത്തിവെക്കുമെന്ന് ബൈഡൻ വ്യക്തമാക്കിയിരുന്നു.

English summary
Six Trump adopted immigration rules that Joe Biden is likely to reverse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X