സ്പെയിനിൽ സ്കീലിഫ്റ്റ് അപകടം; നിരവധി പേർക്ക് പരിക്ക്..9 പേരുടെ നില ഗുരുതരം,80 ഓളം പേർ കുടുങ്ങിക്കിടക്കുന്നു
സ്പെയിനിലെ അരഗോണിൽ റിസോർട്ടിലെ സ്കീലിഫ്റ്റ് തകർന്ന് നിരവധി പേർക്ക് പരിക്ക്. ഇതിൽ 9 പേരുടെ നില അതീവഗുരുതരമാണെന്നാണ് വിവരം. 80 ഓളം പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കേബിളുകൾ ഊരിപ്പോയത് പോലെ കസേരകൾ താഴുകയും പൊങ്ങുകയു ചെയ്തുവെന്നും ആളുകൾ തെറിച്ചുവീഴുകയായിരുന്നുവെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. അതേസമയം അപകടത്തിന്റെ കാരമം എന്തെന്ന് വ്യക്തമല്ല. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഗെലികോപ്റ്ററുകൾ അടക്കം എത്തിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.













Click it and Unblock the Notifications