Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനെ ആവശ്യമുണ്ട്; അല്‍പ വസ്ത്രവുമായി ഗായികയുടെ അന്വേഷണം

കാമുകനെ കണ്ടെത്താന്‍ പല വഴികളും അന്വേഷിക്കുന്നവരുണ്ട്. ഓണ്‍ലൈന്‍ വഴി പരസ്യം നല്‍കി മികച്ച കാമുകനെ കണ്ടെത്തുന്നവരുടെ എണ്ണവും അടുത്തകാലത്തായി വര്‍ദ്ധിച്ചുവരുന്നുണ്ട്. എന്നാല്‍ റഷ്യന്‍ വംശജയായ അമേരിക്കന്‍ ഹോട്ട് ഗായിക നദീയ വൊളിനോവ കാമുകനെ കണ്ടെത്താന്‍ നടത്തിയ അന്വേഷണം ആരാധകരില്‍ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്.

ബവേര്‍ലി ഹില്‍സ് സ്ട്രീറ്റിലൂടെ പ്ലാക്കാര്‍ഡും പിടിച്ചു നടന്നാണ് പ്രശസ്ത ഗായിക കാമുകനെ തേടുന്നത്. അടുത്തകാലത്തായി പണത്തിന് ഞെരുക്കം വന്നതോടെ തന്നെ കൊണ്ടുനടക്കാവുന്ന കാമുകനെയാണ് അവര്‍ക്ക് ആവശ്യം. ഗതികെട്ട് ഒരു ബില്യണയറെ തേടുന്നു എന്നാണ് ഗായികയുടെ പ്ലക്കാര്‍ഡിലെ വാചകങ്ങള്‍.

nadeea-volianova

വഴിപോകുന്ന ആര്‍ക്കെങ്കിലും ഇവരെ ഇഷ്ടമായെങ്കില്‍ കാമുകിയാക്കാന്‍ ശ്രമിക്കാവുന്നതാണ്. പൊതുസ്ഥലത്തുനിന്നും അതിനു മടിയുളളവര്‍ക്ക് വേണ്ടി പ്ലക്കാര്‍ഡില്‍ വലുപ്പം കൂട്ടി തന്റെ ഫോണ്‍ നമ്പരും നദീയ നല്‍കിയിട്ടുണ്ട്. അതായത് നദീയയെ കാമുകിയാക്കാന്‍ ആഗ്രഹിക്കുന്ന ബില്യണയര്‍ക്ക് അവരെ ഫോണില്‍ വിളിച്ചു ബന്ധപ്പെടാമെന്നര്‍ഥം.

കാഴ്ചക്കാര്‍ക്ക് ആകര്‍ഷണമുണ്ടാക്കുന്ന തരത്തിലുള്ള കുട്ടിയുടുപ്പാണ് നദീയയുടെ വേഷം ഹൈഹീല്‍ ചെരിപ്പും ഒരു ഗ്ലൗവും ധരിച്ച് ആരെയും വീഴ്ത്തുമെന്ന ഭാവവുമുണ്ടവര്‍ക്ക്. എന്നാല്‍, പേരെടുക്കുക മാത്രമാണ് യുവതിയുടെ ലക്ഷ്യമെന്ന് ചിലര്‍ വിമര്‍ശിച്ചു. നദീയയുടെ ട്വീറ്റും അത്തരം ഒരു ആരോപണം ശരിവെക്കുന്നുണ്ട്. തനിക്ക് യഥാര്‍ത്ഥത്തില്‍ കാമുകനെ ആവശ്യമുണ്ടോയെന്ന് ആരാധകരോട് ചോദിക്കുന്ന തരത്തിലാണ് ട്വീറ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+