Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കിന്‍ ഫിറ്റ് ജീന്‍സ് ധരിച്ച യുവതി ആശുപത്രിയിലായി

അഡിലൈഡ്: സ്‌കിന്‍ ഫിറ്റ് ജീന്‍സുകള്‍ ധരിക്കുന്നവര്‍ ഒന്നു ശ്രദ്ധിച്ചോളു, ഓസ്‌ട്രേലിയയില്‍ സ്‌കിന്‍ ഫിറ്റ് ജീന്‍സ് ധരിച്ച യുവതി ആശുപത്രിയിലായി. അഡിലൈഡ് സ്വദേശിയായ 35കാരിയാണ് ആശുപത്രിയിലായത്. ഇതാദ്യമായാണ് സ്‌കിന്‍ ജീന്‍സ് ധരിച്ചതിനെ തുടര്‍ന്ന് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൂടുതല്‍ സമയം ധരിച്ചാല്‍

കൂടുതല്‍ സമയം ധരിച്ചാല്‍

സ്‌കിന്‍ ഫിറ്റ് ജീന്‍സ് ധരിച്ച് വീട്ടില്‍ ഇരുന്ന് ഏറെ സമയം ജോലി ചെയ്തു കൊണ്ടിരുന്ന യുവതിക്ക് കാലിന് പെരുപ്പനുഭവപ്പെട്ട് വീഴുകയായിരുന്നു.

സഹായത്തിനായി റോഡിലേക്ക് ഇഴഞ്ഞ് നീങ്ങി

സഹായത്തിനായി റോഡിലേക്ക് ഇഴഞ്ഞ് നീങ്ങി

വീട്ടില്‍ ഇവര്‍ തനിച്ചായിരുന്ന അതിനാല്‍ അനങ്ങാനാകാതെ കുറേ മണിക്കൂറുകള്‍ അവര്‍ അവിടെ കിടന്നു. പിന്നീട് അവിടെ നിന്നും റോഡിലേക്ക് ഇഴഞ്ഞ് നീങ്ങി സഹായത്തിനായി അഭ്യര്‍ത്ഥിച്ചു.

ആശുപത്രിയില്‍ എത്തിച്ചത്

ആശുപത്രിയില്‍ എത്തിച്ചത്

റോഡരികില്‍ കിടന്ന യുവതിയെ ഒരു ടാക്‌സിക്കാരനാണ് റോയല്‍ അഡിലൈഡ് ആശുപത്രിയില്‍ എത്തിച്ചത്.

ഞരമ്പുകള്‍ക്കും പേശികള്‍ക്കും ക്ഷതം

ഞരമ്പുകള്‍ക്കും പേശികള്‍ക്കും ക്ഷതം

ഏറെ സമയം ഇറുകിപ്പിടിച്ച ജീന്‍സ് ധരിച്ചതിനെ തുടര്‍ന്ന് ഇവരുടെ ഞരമ്പുകള്‍ക്കും പേശികള്‍ക്കും ക്ഷതം സംഭവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.

അനക്കാന്‍ പറ്റാതെ

അനക്കാന്‍ പറ്റാതെ

കാലുകളിലേക്കുള്ള രക്തയോട്ടം നിലച്ച യുവതിയുടെ കാല്‍മുട്ടും പാദങ്ങളും അനക്കാന്‍ പറ്റാത്ത നിലയിലായിരുന്നു.

 ജീന്‍സ് മുറിച്ച് മാറ്റി

ജീന്‍സ് മുറിച്ച് മാറ്റി

യുവതിയുടെ ശരീരത്തില്‍ നിന്നും ജീന്‍സ് മാറ്റാന്‍ ഡോക്ടര്‍മാര്‍ ഏറെ പണിപ്പെട്ടിട്ടും സാധിച്ചില്ല. തുടര്‍ന്ന് ജീന്‍സ് മുറിച്ച് മാറ്റുകയായിരുന്നു.

സ്വതന്ത്രമായത്

സ്വതന്ത്രമായത്

സ്വതന്ത്രമായി നടക്കാന്‍ യുവതിക്ക് നാല് ദിവസത്തോളം വേണ്ടിവന്നു. കഠിന വേദന സഹിച്ച് ആശുപത്രിയില്‍ കഴിഞ്ഞു.

കംന്പാര്‍ട്ട്‌മെന്റ് സിന്‍ഡ്രോം

കംന്പാര്‍ട്ട്‌മെന്റ് സിന്‍ഡ്രോം

കംന്പാര്‍ട്ട്‌മെന്റ് സിന്‍ഡ്രോം എന്ന അവസ്ഥയാണ് യുവതിക്ക് ഉണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+