യുഎഇയില്‍ ഉള്ളവരെ ഇനി സ്‌കൈപ്പില്‍ വിളിക്കാന്‍ കഴിയില്ല, സ്‌കൈപ്പ് നിരോധിച്ചു
അബുദാബി: യുഎഇ സ്വദേശികള്‍ക്ക് ഇനി സ്‌കൈപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. സ്‌കൈപ്പ് ഉള്‍പ്പെടെയുള്ള വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോളുകള്‍ക്ക് യുഎഇയില്‍ നിരോധനം ഏര്‍പ്പെടുത്തി. ഫെഡറല്‍ ഡിക്രി നിയമ പ്രകാരമാണ് നിരോധനം.
എത്തിസാലത്ത്, ഡു എന്നീ സംവിധാനങ്ങള്‍ മാത്രമേ ഇനി യുഎഇയിലുള്ളവര്‍ക്ക് ലഭ്യമാകുകയുള്ളൂ. സ്‌കൈപ്പ് വഴിയുള്ള വീഡിയോ കോള്‍, വോയിസ് കോള്‍ എന്നിവയ്ക്ക് യുഎഇയില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ഇതുവഴി സംസാരിക്കുമ്പോള്‍ കോള്‍ കട്ടാകുകയും, കണക്ടാവാതിരിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.

ഉപയോക്താക്കളുടെ പരാതി കൂടി വന്നപ്പോഴാണ് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വൈബര്‍ സംവിധാനത്തിനും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
തുടര്‍ന്ന് ഇത്തരം സര്‍വ്വീസുകള്‍ രണ്ടാക്കി ചുരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് സര്‍വ്വീസുകള്‍ ഇവരുമായി സഹകരിക്കണമെന്നു ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications