നാല് രാജവെമ്പാലകള്‍ക്ക് നടുവിലുള്ള കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു
ലണ്ടന്‍: എല്ലാറ്റിനും അതിന്റേതായ സമയമുണ്ടെന്ന് പറയുംപോലെ 2013ല്‍ അപ് ലോഡ് ചെയ്ത ഒരു വീഡിയോ ഇപ്പോള്‍ യൂ ട്യൂബില്‍ വൈറലാകുകയാണ്. നാല് രാജവെമ്പാലകള്‍ക്ക് നടുവില്‍ ഉറങ്ങുന്ന കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോള്‍ മാധ്യമങ്ങള്‍ വഴി പുറത്തുവന്നിരിക്കുന്നത്. ആരാണ് വീഡിയോയുടെ അവകാശിയെന്ന് ഇപ്പോഴും വ്യക്തമല്ല.
ഒരു കട്ടിലില്‍ ശാന്തമായി ഉറങ്ങുന്ന കുഞ്ഞിന് ചുറ്റും കാവലെന്നോണം നാല് രാജവെമ്പാലകള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഉറക്കത്തില്‍ കുഞ്ഞ് പാമ്പിന്റെ ദേഹത്ത് ചവിട്ടുന്നതും കൈകൊണ്ട് പിടിക്കാന്‍ ശ്രമിക്കുന്നതും വ്യക്തമാണ്. എന്നാല്‍ പാമ്പ് ഒട്ടും പ്രകോപിതനാകുന്നില്ലെന്നാണ് ശ്രദ്ധേയം. 37 സെക്കന്റ് നീളുന്ന വീഡിയോ ആരെയും ഞെട്ടിക്കാന്‍ പോന്ന ഒന്നാണ്.

ദൂരെ ഒരു പാമ്പിനെ കാണുമ്പോഴേക്കും പേടിച്ചോടുന്നവര്‍ പ്രത്യേകിച്ചും ഈ വീഡിയോ കണ്ടാല്‍ ഞെട്ടാതിരിക്കില്ല. ഉഗ്രവിഷമുള്ള പാമ്പുകള്‍ക്കു നടുവില്‍ കുഞ്ഞിനെ എങ്ങിനെ കിടത്തിയെന്നോ ആരാണ് വീഡിയോ പിടിച്ചതെന്നോ പുറത്തുവന്നിട്ടില്ല. 37 സെക്കന്റ് നീളുന്ന ക്ലിപ്പില്‍ കുട്ടിയേയും നാലു പാമ്പുകളെയും മാത്രമാണ് കാണാന്‍ കഴിയുന്നത്.
പൊതുവെ മനുഷ്യനെ അക്രമിക്കാത്ത പാമ്പാണ് രാജവെമ്പാല. എന്നാല്‍ ഒറ്റയടിക്കുതന്നെ ശക്തിയായി വിഷം ചീറ്റാന്‍ കഴിവുള്ളതുകൊണ്ട് കടിയേറ്റാല്‍ ജീവന്‍ രക്ഷപ്പെടുക അസാധ്യമാണെന്ന് പറയപ്പെടുന്നു. ഇന്ത്യയിലും മറ്റു ചില ഏഷ്യന്‍ രാജ്യങ്ങളിലുമാണ് പാമ്പിനെ പ്രധാനമായി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ വീഡിയോ ഏഷ്യന്‍ രാജ്യത്തില്‍ നിന്നുള്ളതാണെന്ന് ചിലര്‍ ഉറപ്പിക്കുന്നു.
<center>https://www.youtube.com/watch?v=s7cK062QOSQ
<iframe width="100%" height="315" src="//www.youtube.com/embed/s7cK062QOSQ" frameborder="0" allowfullscreen></iframe></center>












Click it and Unblock the Notifications