സ്മാര്‍ട് ഗുളിക വരുന്നു; ഒരു ഗുളിക കഴിച്ചാല്‍ പിന്നെ 16 വര്‍ഷത്തേക്ക് ഗര്‍ഭനിരോധം
ഗര്‍ഭിണിയാകേണ്ടെന്ന് ആഗ്രഹമുള്ള സ്ത്രീകള്‍, ഗര്‍ഭനിരോധനത്തിന്റെ ഒരു മാര്‍ഗമെന്ന നിലയില്‍ സാധാരണ രീതിയില്‍ പുരുഷനുമായി ബന്ധപ്പെടുന്ന ദിവസങ്ങളിലെല്ലാം ഗര്‍ഭ നിരോധന ഗുളിക കഴിക്കുന്ന പതിവുണ്ട്. പതിവായി ഇത്തരത്തില്‍ ഗുളിക കഴിക്കുന്നത് പലരിലും പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.
എന്നാല്‍, ഇത്തരത്തില്‍ ദിവസവും ഗുളിക കഴിക്കാതെ ഒരു ഗുളിക കഴിച്ചാല്‍ 16 വര്‍ഷം അതിന്റെ ഗുണം ലഭിക്കുമെങ്കിലോ. അത്തരമൊരു കണ്ടുപിടുത്തത്തിന്റെ അവസാന ഘട്ടത്തിലാണ് ബില്‍ഗേറ്റ്‌സ് തലവനായ 'ഗേറ്റ്‌സ് ഫൗണ്ടേഷന്‍'. 2018 ഓടെ ഹൈടെക് രീതിയിലുള്ള ഗര്‍ഭനിരോധന ഗുളിക വിപണിയിലെത്തിക്കാന്‍ കഴിയുമെന്നാണ് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ കണക്കു കൂട്ടുന്നത്. അടുത്തവര്‍ഷത്തോടെ ഇതിന്റെ ക്ലിനിക്കല്‍ ടെസ്റ്റുകള്‍ തുടങ്ങും.

സ്മാര്‍ട് ഗുളിക കഴിച്ചു കഴിഞ്ഞാല്‍ പിന്നെ 16 വര്‍ഷത്തേക്ക് കുട്ടികള്‍ ഉണ്ടാവില്ലെന്ന ഭയം വേണ്ട. ആവശ്യമുള്ള സമയത്ത് ഗുളികയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ റിമോട്ട് കണ്‍ട്രോള്‍ വഴി സാധ്യമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഗുളികയില്‍ ഉപയോഗിച്ചിട്ടുള്ള ചെറു ചിപ്പാണ് ഗുളികയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ദിവസേന സ്ത്രീയുടെ രക്തത്തിലേക്ക് നിശ്ചിത അളവില്‍ ഗര്‍ഭനിരോധ ഹോര്‍മോണ്‍ ചിപ്പുകടത്തിവിടും.
ഗര്‍ഭിണി ആകേണ്ടെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്നു മാത്രമല്ല, പാര്‍ശ്വഫലങ്ങള്‍ ഒട്ടുമുണ്ടാകില്ലെന്നും സ്മാര്‍ട് ഗുളികയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ ഉറപ്പു നല്‍കുന്നു. പ്രമേഹം പോലുള്ള രോഗമുള്ളവര്‍ക്കും ഗുളിക കൊണ്ട് ദോഷമുണ്ടാകില്ല. ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ണ വിജയമായാല്‍ ഉടന്‍ സ്മാര്‍ട് ഗുളിക വിപണിയിലെത്തും. ഗുളിക ക്ലിക്കായാല്‍, ഇപ്പോള്‍ നിലവിലുള്ള പല ഗര്‍ഭനിരോധ ഗുളികകളും കമ്പനികള്‍ പിന്‍വലിക്കേണ്ടിവരുമെന്നുറപ്പാണ്.












Click it and Unblock the Notifications