കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ് തീര്‍ഥാടകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ വിവിധ സ്മാര്‍ട്ട് ആപ്ലിക്കേഷനുകളുമായി സൗദി

  • By Desk
Google Oneindia Malayalam News

ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് ഹജ്ജ് കര്‍മം അനായാസവും സൗകര്യപ്രദവുമാക്കാന്‍ സ്മാര്‍ട്ട് ഹജ്ജ് സംരംഭങ്ങളുമായി സൗദി വാര്‍ത്താവിതരണ-ഐ.ടി മന്ത്രാലയം. ഇതന്ഡറെ ഭാഗമായി ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിവിധ കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശവും സഹായവും പ്രദാനം ചെയ്യുന്ന 'മനാസികാന' ആപ്ലിക്കേഷന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിന്‍ താഹിര്‍ ബിന്‍തനാണ് ആപ്പ് പുറത്തിറക്കിയത്. അചാരങ്ങളും കര്‍മങ്ങളും അനായാസം പൂര്‍ത്തിയാക്കാനും ബസുകളുടെ പുറപ്പെടല്‍ സമയം അറിയാനും ജംറകളിലെ കല്ലേറ് സമയം മനസിലാക്കാനും ആപ്പ് വഴി കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ മന്ത്രാലയവുമായി തീര്‍ഥാടകര്‍ക്ക് നേരിട്ട് ബന്ധപ്പെടാനും ഇതില്‍ സൗകര്യമുണ്ടാവും.

യുഎസ് ഉപരോധ ഭീഷണി നിലനില്‍ക്കെ ഇറാന്‍ റിയാല്‍ റെക്കോര്‍ഡ് താഴ്ചയില്‍; ഒരു ഡോളറിന് 111500 റിയാല്‍!യുഎസ് ഉപരോധ ഭീഷണി നിലനില്‍ക്കെ ഇറാന്‍ റിയാല്‍ റെക്കോര്‍ഡ് താഴ്ചയില്‍; ഒരു ഡോളറിന് 111500 റിയാല്‍!

saudiapp

ഇതുകൂടാതെ ഹറം പള്ളിക്കകത്ത് സന്ദര്‍ശകര്‍ക്ക് എത്തിച്ചേരേണ്ട കൃത്യമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് സഹായിക്കുന്ന 'ഡെസ്റ്റിനേഷന്‍', അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുന്നതിന് റെഡ് ക്രെസന്റ് സൊസൈറ്റി വളണ്ടിയറുമായി ബന്ധപ്പെടാനുള്ള 'അസിസ്റ്റ് മി', ഹജ്ജുമായി ബന്ധപ്പെട്ട വിവിധ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, സ്ഥലങ്ങള്‍ തുടങ്ങിയവയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന 'ഹജ്ജ് ഉംറ നാവിഗേറ്റര്‍' പള്ളികള്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അറിയുന്നതിനുള്ള 'ഔവര്‍ റിച്വല്‍സ്' തുടങ്ങിയ സ്മാര്‍ട്ട് ആപ്ലിക്കേഷനുകളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
English summary
smart haj initiative launched
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X