ഇസ്രായേലിനെതിരെ നടത്തിയത് സമർത്ഥമായ നീക്കം, മുസ്ലീം രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം'; ആയത്തുള്ള ഖമേനി
ഇസ്രായേലിനെ കടന്നാക്രമിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുളള ഖമേനി. ഇസ്രായേലിനെതിരെ നടത്തിയ ആക്രമണം നിയമപരവും നീതിപൂർവ്വുവമായ നടപടിയാണെന്നും ഇസ്ലാമിക രാജ്യങ്ങൾ എല്ലാം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധം തീർക്കണമെന്നും വെള്ളിയാഴ്ച നടന്ന പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടെ ആദ്യമായാണ് ഖമേനി പൊതുപ്രസംഗം നടത്തുന്നത്. നേരത്തേ 2020 ലായിരുന്നു അവസാനമായി അദ്ദേഹം പൊതുപ്രസംഗം നടത്തിയത്. റവല്യൂഷണറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പിന്നാലെ ഇറാഖിലെ യുഎസ് സൈനിക കേന്ദ്രത്തിന് നടത്തിയ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇത്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ ശേഷമായിരുന്നു അദ്ദേഹം ആയിരങ്ങളെ അഭിസംബോധന ചെയ്തത്.
ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ഇസ്രായേൽ ആക്രമണം ഉചിതമായ നടപടിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അധിനിവേശത്തെ എതിർത്ത് നിന്നതിന് ലെബനനെതിരേയും പാലസ്തീനെതിരേയും പ്രതിഷേധിക്കാൻ ഒരു അന്താരാഷ്ട്ര നിയമത്തിനും സാധിക്കില്ല. മേഖലയിലെ എല്ലാം പ്രദേശങ്ങളും വിഭവങ്ങളും കൈപ്പിടിയിലാക്കാനുള്ള അമേരിക്കയുടെ ആയുധമാണ് ഇസ്രായേൽ. ഇരുകൂട്ടരും വെറും സ്വപ്നം കാണുകയാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ഈ സയണിസ്റ്റുളെ ഭൂമിയിൽ നിന്നും പിഴുതെറിയും. അവർ അമേരിക്കൻ പിന്തുണയുള്ളത് കൊണ്ട് മാത്രമല്ല നിലനിൽക്കുന്നത്', ഖമേനി പറഞ്ഞു.

കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ലയെ കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. ' എന്റെ സഹോദരനെ കുറിച്ച് പറയണമെന്ന് ഞാൻ കരുതുന്നു. എനിക്ക് അഭിമാനമായിരുന്നു അദ്ദേഹം. മേഖലയ്ക്ക് വേണ്ടി ശബ്ദമുയർത്തിയ വ്യക്തി. അദ്ദേഹം ലെബനന്റെ തിളങ്ങുന്ന ആഭരണമായിരുന്നു. സയിദ് ഹസൻ നസ്രല്ല ഇപ്പോൾ നമ്മുക്കൊപ്പമില്ല. എന്നാൽ അദ്ദേഹത്തിന്റെ ഊർജവും വഴികളും നമ്മളെ തുടർന്നും നയിക്കും. അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം. പേരാളികൾക്ക് ഊർജം പകർന്ന് സത്യത്തിന് വേണ്ടി നിലകൊണ്ട, സയണിസ്റ്റ് പ്രസ്ഥാനങ്ങൾക്കെതിരെ അടിയുറച്ച് നിന്ന് നേതാവ്. അദ്ദേഹത്തിന്റെ പ്രശസ്തി ലെബനനും ഇറാനും അറബ് രാജ്യങ്ങൾക്കുമപ്പുറം വ്യാപിച്ചതാണ്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം കൂടുതൽ സ്വാധീനം ഉണ്ടാക്കുകയേ ഉള്ളൂ. നസ്രല്ലയുടെ നഷ്ടം ഒരിക്കലും വെറുതായാകില്ല. നമ്മൾ എല്ലാവരും ശത്രുവിനെതിരെ ഒറ്റക്കെട്ടായി തന്നെ നിലകൊള്ളണം', അദ്ദേഹം പറഞ്ഞു.
നസ്രല്ലയ്ക്ക് കീഴിൽ വളർന്ന 'അനുഗ്രഹീതമായ മരം' ആണ് ഹിസ്ബുള്ള.ലെബനനിൽ രക്തം ചീന്തിയ ഓരോരുത്തർക്കംവേണ്ടി നിലകൊള്ളുകയെന്നതെന്ന് ഓരോ മുസ്ലീങ്ങളുടേയും ഉത്തരവാദിത്തണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശതുക്കൾ എല്ലായിടത്ത് നിന്നും വ്യത്യസ്ത രീതികളിലൂടെ ആക്രമിക്കുകയാണെങ്കിലും അവർക്ക് അതിന് നിർദ്ദേശം ലഭിക്കുന്നത് ഒരേ സ്ഥലത്ത് നിന്നാണ്. ഒരിടത്ത് നിന്ന് ഈ ശത്രുവിനെ തുരത്തിയാൽ മറ്റൊരുടിത്തേക്ക് അവർ പോകും. തങ്ങളും ജീവിതം ഇല്ലാതാക്കിയ ശത്രുക്കൾക്കെതിരെ പോരാടാനുള്ള അവകാശം പാലസ്തീനുണ്ട്. പലസ്തീന് വേണ്ടി പ്രതിരോധം തീർക്കുന്നതും അവർക്ക് വേണ്ടി പ്രവർത്തിക്കുന്നതും നീതിപൂർവ്വമായ നടപടിയാണ്', ഖമേനി പറഞ്ഞു.
ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ലയുടെ കൊലയ്ക്ക് പിന്നാലെ ഇസ്രായേലിനെതിരെ അതിശക്തമായ വ്യോമാക്രമണമാണ് ഇറാൻ നടത്തിയത്. 200 ഓളം മിസൈലുകളാണ് ഇസ്രായേൽ മണ്ണിൽ പതിച്ചത്. ഇതിന് തിരിച്ചടി നൽകുമെന്നാണ് ഇസ്രായേൽ പ്രതികരിച്ചത്.












Click it and Unblock the Notifications