കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സില്‍ ഭീകരാക്രമണവും വെടിവയ്പ്പും ഭയക്കേണ്ട... മുന്നറിയിപ്പിന് പുതിയ ആപ്പ്

  • By Vishnu V Gopal
Google Oneindia Malayalam News

ഫ്രാന്‍സ്: അപ്രതീക്ഷ ഭീകരാക്രമണങ്ങളും വെടിവെയ്പ്പുമെല്ലാം ഫ്രാന്‍സിലെ ജനങ്ങളുടെ സൈ്വര്യജിവിതം നശിപ്പിക്കുകയാണ്. ഇതിന് ഒരു പരിഹാരമായി ഫ്രാന്‍സിലെ സര്‍ക്കാര്‍ പുതിയൊരു വിദ്യ കണ്ടുപിടിച്ചു. ഭീകരാക്രമണങ്ങളും മറ്റ് ദുരന്തങ്ങളും സംബന്ധിച്ച് വിവരങ്ങള്‍ ജനങ്ങളിലേക്ക് വേഗം എത്തിക്കുന്നതിന് ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ 'സെയ്പ്' ആരംഭിച്ചിരിക്കുകയാണ്.

യൂറോകപ്പിന് മുന്നോടിയായാണ് പുതിയ ആപ് ഫ്രാന്‍സ് പുറത്തിറക്കിയിരിക്കുന്നത്. ഫ്രാന്‍സില്‍ നടക്കുന്ന യൂറോകപ്പിന് നേരെ ഭീകരാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ ഫ്രാന്‍സിലെങ്ങും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തുടര്‍ന്നും ജനങ്ങള്‍ക്ക് ആപ്പ് സഹായകരമാകും.

saip app

ആപ്പ് ഡൗണ്‍ ലോഡ് ചെയ്യുന്നവര്‍ക്ക് അവര്‍ നില്‍ക്കുന്ന സ്ഥലം കണക്കിലെടുത്ത് എട്ട് വ്യത്യസ്ഥ സ്ഥലങ്ങളില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിക്കും. ഭീകരാക്രമണമുണ്ടായാല്‍ അതിന്റെ വിവരങ്ങളും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളും ആപ്പിലൂടെ ലഭ്യമാകും. എന്തായാലും ഫ്രാന്‍സിലേക്ക്്് യൂറോകപ്പ്് കാണാനായി പോകുന്ന ഫുട്‌ബോള്‍ ആരാധകര്‍ ജാഗ്രത പാലിക്കുന്നതോടൊപ്പം ഈ ആപ്പ് കൂടി ഡൗണ്‍ലോഡ് ചെയ്യണമെന്നാണ് ഫ്രാന്‍സിലെ ആഭ്യന്തരമന്ത്രാലയം പറയുന്നത്.

കഴിഞ്ഞ നംബംബറില്‍ പാരിസില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നിരവധി പേര്‍ മരണപ്പെട്ടിരുന്നു. അതിനു ശേഷമാണ് ആപ്പ് വികസിപ്പിച്ചത്. ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കുന്ന ആപ്പ് വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കില്ലെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്.

English summary
The French government has created a smartphone app designed to send warnings directly to people’s phones in the event of a bombing, shooting or other disaster.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X