കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ വിവാഹിതരാണോ..ഫോണ്‍ ഭ്രാന്തരാണോ..എങ്കില്‍ സൂക്ഷിച്ചോളൂ..പണി കിട്ടും!!

കുടുംബബന്ധങ്ങളില്‍ സ്മാര്‍ട്‌ഫോണ്‍ വില്ലനാവുന്നുവെന്ന് പഠനം. പങ്കാളിക്ക് നല്‍കുന്ന സമയത്തേക്കാള്‍ ഫോണിന് പ്രാധാന്യം കൊടുക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

Google Oneindia Malayalam News

വാഷിംഗ്ടണ്‍ : നിങ്ങള്‍ പ്രണയിക്കുന്നുണ്ടോ..അല്ലെങ്കില്‍ വിവാഹിതരാണോ..കയ്യില്‍ സ്മാര്‍ട് ഫോണ്‍ ആണോ ഉള്ളത്. എങ്കില്‍ പണി പാളിയെന്ന് കരുതിയാല്‍ മതി. സ്മാര്‍ട്ട് ഫോണുകളാണ് പുതിയ കാലത്തെ ബന്ധങ്ങളില്‍ ഏറ്റവുമധികം വില്ലനാവുന്നത് എന്നാണ് പുതിയ കണ്ടെത്തല്‍.

സാമ്പത്തിക പ്രശ്‌നങ്ങളും ലൈംഗിക പ്രശ്‌നങ്ങളും കുട്ടികളുടെ വിഷയങ്ങളുമെല്ലാമാണ് മിക്ക കുടുംബങ്ങളിലെയും പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുളളത്. അമേരിക്കയിലെ ഗവേഷകര്‍ പറയുന്നത് 60 ശതമാനം ബന്ധങ്ങളിലും പങ്കാളികള്‍ തൃപ്തരല്ല എന്നാണ്. സ്മാര്‍ട്ട് ഫോണ്‍ ആണേ്രത കാരണക്കാരന്‍

ഫോണ്‍ വില്ലനാവുന്ന വഴി

അമേരിക്കയില്‍ നടത്തിയ പഠനം അനുസരിച്ച് ഒരാള്‍ ആറര മിനുട്ടിലൊരിക്കല്‍ ഫോണ്‍ ചെക്ക് ചെയ്യുന്നുണ്ട്. ദിവസം മിനിമം 150 തവണയെങ്കിലും ഒരു ശരാശരി മനുഷ്യന്‍ ഫോണ്‍ നോക്കുന്നു. പ്രത്യേകിച്ച് വീടിനകത്ത് പങ്കാളിയുടെ ഭൂരിഭാഗം സമയവും ഫോണില്‍ ചിലവഴിക്കേണ്ടി വരുമ്പോള്‍ കുടുംബകലഹം വരുന്ന വഴി ഏതെന്ന് പ്രത്യേകം നോക്കേണ്ട കാര്യമില്ലല്ലോ..

മുഴുവന്‍ ശ്രദ്ധയും ഫോണില്‍

സംഭവിക്കുന്നത് ഇതാണ്. ഒരുമിച്ച് സമയം ചിലവിടുമ്പോള്‍ ഒപ്പമുള്ളയാളുടെ ശ്രദ്ധ ഫോണിലാവും. സ്വാഭാവികമായും നിങ്ങളും വര്‍ത്തമാനത്തില്‍ നിന്നും മാറി നിങ്ങളുടെ ഫോണിലെ ഫേസ്ബുക്കിലോ വാട്‌സ്ആപ്പിലോ മുഴുകുന്നു. ഇത് ചെറിയ പിണക്കങ്ങളിലേക്കും പിന്നീട് മുട്ടന്‍ വഴക്കിലും കലാശിക്കുന്നു.

കുടുംബത്തില്‍ അതൃപ്തി

175ഓളം പേരെയാണ് ഈ പഠനത്തിന് വിധേയരാക്കിയത്. 6 മിനുറ്റിലൊരിക്കല്‍ ശല്യം ചെയ്തുകൊണ്ടിരിക്കുന്ന ഫോണ്‍ കാരണമാണ് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുള്ളത് എന്ന് 70 ശതമാനം പേരും പറയുന്നു.

നൂറു പരാതികൾ

പാര്‍ട്ട്ണര്‍ ഒപ്പമുള്ളപ്പോഴും ഏറ്റവും എളുപ്പത്തില്‍ കാണുന്നയിടത്താണ് ഫോണ്‍ വെയ്ക്കുക, പുറത്ത് കറങ്ങാന്‍ പോയാല്‍ പോലും ഫോണിലാണ് ശ്രദ്ധ എന്നതൊക്കെയാണ് മിക്കവരുടേയും പരാതികള്‍.

അധികമായാല്‍..

പണം, കുട്ടികള്‍ എന്നിവയേക്കാളുമൊക്കെ പ്രശ്‌നക്കാരനാവുകയാണ് കുടുംബങ്ങളില്‍ ഫോണിനോടുള്ള അമിത താല്‍പര്യം എന്നാണീ പഠനം പറയുന്നത്. തന്നെക്കാളും ഭാര്യയ്ക്ക് അല്ലെങ്കില്‍ ഭര്‍ത്താവിന് താല്‍പര്യം ഫോണിനോടാണ് എന്നു വന്നാല്‍ എങ്ങനെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കുന്നത്.

English summary
A research conducted among the adults in US says that samrtphones are ruining their family life. 70 percent of the people says that more than money,sex and kids, smartphones are the real villains.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X