സൗദിയിലേയ്ക്ക് പോയ എയര്‍ അറേബ്യ വിമാനത്തില്‍ പുക ഉയര്‍ന്നു, ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവില്‍....
ഷാര്‍ജ: ഷാര്‍ജയില്‍ നിന്നും സൗദിയിലെ തായിഫ് നഗരത്തിലേയ്ക്ക് പോയ വിമാനത്തില്‍ പുക കണ്ടതിനെത്തുടര്‍ന്ന് ഗതിമാറ്റി വിട്ടു. വിമാനത്തില്‍ പുക ഉയര്‍ന്നതും വഴി തിരിച്ച് വിട്ടതും യാത്രക്കാരെ ആശങ്കയിലാഴ്ത്തി. ഷാര്‍ജ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന എയര്‍ അറേബ്യ വിമാനമാണ് യാത്രക്കാരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്.
പുക കണ്ടതിനെത്തുടര്‍ന്ന് തായിഫിലേയ്ക്ക് പോകേണ്ട വിമാനം റിയാദില്‍ ഇറക്കുകയും യാത്രക്കാരെ സുരക്ഷിതരായി എയര്‍പോര്‍ട്ടില്‍ ഇറക്കുകയും ചെയ്തു.എയര്‍ അറേബ്യ ജി9185 എന്ന വിമാനമാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയത്.

വിമാനത്തിന്റെ കാര്‍ഗോ കംപാര്‍ട്ട്‌മെന്റിലാണ് പുക കണ്ടെത്തിയത്. എന്നാല്‍ തീ പടര്‍ന്നിരുന്നില്ലെന്ന് വിദഗ്ദ പരിശോധനയില്‍ വ്യക്തമായി. യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് വിമാനം തായിഫിലേയ്ക്ക് പോകാതെ അടിയന്തിരമായി റിയാദിലെ കിംഗ് ഖാലിദ് എയര്‍പോര്‍ട്ടില്‍ ഇറക്കിയത്. എയര്‍ അറേബ്യ അധികൃതര്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications