കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എംഎസ് വഴി വ്യക്തി വിവരങ്ങള്‍ തേടും; വൈകാതെ പണം നഷ്ടമാകും, ഖത്തറില്‍ വന്‍ സംഘം അറസ്റ്റില്‍

Google Oneindia Malayalam News

ദോഹ: എസ്എംഎസ് സന്ദേശത്തിലൂടെ വ്യക്തി വിവരങ്ങള്‍ കൈവശപ്പെടുത്തിയ ശേഷം പണം തട്ടുന്ന വന്‍ സംഘത്തെ ഖത്തര്‍ പോലീസ് പിടികൂടി. ഏഷ്യന്‍ വംശജരാണ് പിടിയിലായത് എന്നാണ് വിവരം. ഒരു കോടിയിലധികം റിയാലിന്റെ തട്ടിപ്പാണ് ഇവര്‍ നടത്തിയത്. 30 പേര്‍ വലയിലായി. ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Q

മണിക്കൂറുകള്‍ നീണ്ട രഹസ്യനീക്കത്തിലൂടെയാണ് സംഘത്തെ പിടികൂടിയത്. ഒട്ടേറെ പേരില്‍ നിന്നായി സംഘം ഒരു കോടിയിലധികം റിയാല്‍ കൈക്കലാക്കിയിട്ടുണ്ട്. ഖത്തറിന് പുറത്തും ഈ സംഘത്തിന് ശൃംഖലയുണ്ട്. ഇവിടെ നിന്ന് തട്ടുന്ന പണം രാജ്യത്തിന് പുറത്തുള്ള സംഘാംഗങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി സംഘം ഖത്തറില്‍ വേരുറപ്പിച്ചിട്ട് എന്നാണ് വ്യക്തമാകുന്നത്.

4000ത്തിലധികം സിം കാര്‍ഡുകള്‍ സംഘം തട്ടിപ്പിന് വേണ്ടി ഉപയോഗിച്ചു. പ്രമുഖ സ്ഥാപനങ്ങളുടെ എസ്എംഎസ് രൂപത്തിലാണ് ഇവര്‍ ആളുകള്‍ക്ക് സന്ദേശം അയച്ചിരുന്നത്. തുടര്‍ച്ചയായി സന്ദേശം അയച്ച് ആളുകളുടെ വിശ്വാസ്യത നേടും. തുടര്‍ന്നാണ് ബാങ്ക് വിവരങ്ങളും വ്യക്തി വിവരങ്ങളും പാസ്‌വേഡുകളും കൈവശപ്പെടുത്തുക. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ പണം കൈവശപ്പെടുത്തും. വിദേശത്തേക്ക് കൈമാറുകയും ചെയ്യും.

രണ്ടു വര്‍ഷത്തിനിടെ ആയിരത്തോളം എസ്എംഎസ് തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസ്എംഎസ് വഴി വ്യക്തി വിവരങ്ങള്‍ തേടിയാല്‍ നല്‍കരുതെന്ന് ഭരണകൂടം എപ്പോഴും ഉണര്‍ത്താറുണ്ട്. എങ്കിലും ആളുകള്‍ ചതിക്കുഴിയില്‍ വീഴുകയാണ്. എസ്എംഎസ് തട്ടിപ്പുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ സാമ്പത്തിക കുറ്റകൃത്യ അന്വേഷണം വിഭാഗം പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ ആയിരുന്നു പുതിയ ഓപറേഷന്‍.

18 മാസത്തിനിടെ 13 കുഞ്ഞുങ്ങളെ പ്രസവിച്ച് 65കാരി!! ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ..18 മാസത്തിനിടെ 13 കുഞ്ഞുങ്ങളെ പ്രസവിച്ച് 65കാരി!! ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ..

English summary
SMS Fraud case in Qatar: 30 criminals arrested by Investigation team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X