ഒച്ചുകള്‍ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഉത്തമമെന്ന് പഠനം
ടോക്ക്യോ: ഒച്ചുകളെ നിങ്ങള്‍ക്ക് പേടിയാണോ.. പേടിയല്ല അറപ്പായിരിക്കും നിങ്ങള്‍ക്ക്.. എന്നാല്‍ ഒച്ചുകള്‍ നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കുമെന്ന് പറഞ്ഞാല്‍ ഈ അറപ്പൊക്കെ പമ്പ കടക്കില്ലേ.. സൗന്ദര്യം കൂട്ടാന്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്ന സുന്ദരിമാര്‍ക്ക് ഇതാ ഒച്ചു കൊണ്ടുള്ളൊരു ഫേഷ്യല്‍ വരുന്നു. അറപ്പോടെ നോക്കി കണ്ടിരുന്ന ഈ ഒച്ചുകള്‍ ചില്ലറക്കാരല്ലെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഒച്ചുകളെ ഉപയോഗിച്ച് മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കാമെന്നാണ് ജപ്പാനിലെ ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇതു കേട്ട ജപ്പാനിലെ ബ്യൂട്ടിപാര്‍ലറുകള്‍ ഒച്ചു കൊണ്ടുള്ള ഫേഷ്യലുകളും രംഗത്തിറക്കി. അറപ്പോടെ കണ്ട സുന്ദരികളെല്ലാം ഒച്ചു ഫേഷ്യല്‍ ഉപയോഗിക്കാനും തുടങ്ങി. ചിത്രത്തില്‍ കാണുന്ന പോലെ തന്നെ ഒച്ചുകളെ മുഖത്ത് വച്ചു കൊണ്ടാണ് ഒച്ച് തെറാപ്പി നടത്തുന്നത്.

ഒച്ചുകള്‍ മുഖത്തൂടെ വിഹരിക്കുമ്പോള്‍ ഫേസ് മസാജും നടക്കുന്നു. മുഖത്തിലെ കുരുക്കള്‍ക്ക് കാരണമായ അഴുക്ക് നിറഞ്ഞ സുഷിരങ്ങള്‍ അടയ്ക്കാന്‍ ഇതുമൂലം ആകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വെറും അഞ്ച് മിനിട്ട് മസാജ് ചെയ്താല്‍ മതി. ടോക്യോയിലെ സിസ് ലോബോ ബ്യൂട്ടിപാര്‍ലര്‍ ഉടമയാണ് ഇത്തരമൊരു സൗന്ദര്യ പരിചരണം ആദ്യമായി നടത്തിയിരിക്കുന്നത്.
ഒച്ചുകളുടെ ശരീരത്തില്‍ നിന്നും പുറത്തുവരുന്ന പശപോലുള്ള ദ്രവം അഴുക്ക് നിറഞ്ഞ കോശങ്ങള്‍ നീക്കം ചെയ്യുന്നതിനും മുഖത്തിലെ കറുപ്പ് നിറം മാറ്റുന്നതിനും ഉത്തമമാണെന്ന് ജപ്പാനിലെ പഠനങ്ങള്‍ തെളിയിക്കുന്നു. സംഭവം കേട്ട് ഇനി ഒച്ചിനെ പിടിക്കാന്‍ സുന്ദരിമാര്‍ ഇറങ്ങി തിരിക്കുമോ. എന്തായാലും ഒച്ച് തെറാപ്പി നടത്താന്‍ കുറഞ്ഞത് 6000 രൂപയെങ്കിലും വേണം.












Click it and Unblock the Notifications