കാമുകിയുടെ മുഖച്ഛായ... യുവാവ് രണ്ടര വര്‍ഷമായി ജീവിക്കുന്നത് മൂര്‍ഖന്‍ പാമ്പിനൊപ്പം
രണ്ട് വര്‍ഷമായി ഉറങ്ങുന്നതും ടിവി കാണുന്നതും മുതല്‍ ജിമ്മില്‍ പോകുന്നതുപോലും ഇവര്‍ ഒരുമിച്ചാണ്.
രണ്ട് വര്‍ഷമായി പത്തടി നീളമുള്ള മൂര്‍ഖന്‍ പാമ്പിന്റെ കൂടെയുള്ള ജീവിതം. നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. കാമുകിയുടെ പുനര്‍ജന്മമാണെന്ന് വിശ്വസിച്ച് മൂര്‍ഖന്‍ പാമ്പിനെ സ്‌നേഹിക്കുകയാണ് ഒരു കാമുകന്‍. കാമുകിയുടെ അതെ മുഖച്ഛായയാണ് പാമ്പിനെന്നാണ് കാമുകന്റെ വാദം.
രണ്ട് വര്‍ഷമായി ഉറങ്ങുന്നതും ടിവി കാണുന്നതും മുതല്‍ ജിമ്മില്‍ പോകുന്നതുപോലും ഇവര്‍ ഒരുമിച്ചാണ്. വോറാനന്‍ സരസാലിന്‍ എന്ന ലോക്കല്‍ റിപ്പോര്‍ട്ടര്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ചിത്രങ്ങള്‍ ഛെയര്‍ ചെയ്തതോടെയാണ് സംഭവം വൈറലായത്. കൂടെക്കഴിയുന്ന മുര്‍ഖന്‍ പാമ്പ് തന്റെ മരിച്ച പോയ കമുകിയാണെന്നാണ് ഇയാള്‍ വിശ്വസിക്കുന്നത്.

തായ്‌ലന്റിലെ കാഢ്ചനബുരിയിലാണ് സംഭവം. ഈ കാമുകിയോടൊപ്പമാണ് യുവാവ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. ഒരു നിമിഷം പോലും ഇവര്‍ പിരിഞ്ഞിരിക്കാറില്ല. ഉറങ്ങുന്നതും ഒരുമിച്ച് തന്നെ. തന്റെ പ്രണയം സത്യമായിരുന്നു. അതുകൊണ്ട് കാമുകിയെ ദൈവം തനിക്ക് തിരിച്ച് തന്നതാണെന്നാണ് ഇയാള്‍ വിശ്വസിക്കുന്നത്.












Click it and Unblock the Notifications