കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ചുട്ടുപൊള്ളുമ്പോള്‍ മണലാരണ്യത്തില്‍ കൊടുംമഴ... യുഎഇയില്‍ പെയ്തതല്ല, മഴയെക്കൊണ്ട് പെയ്യിച്ചത്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദുബായ്: ഫെബ്രുവരി മാസത്തിലെ യുഎഇ ഏതാണ് കേരളം പോലെ ആയിരുന്നു. ഇടക്കിടെ മഴ, ചിലപ്പോള്‍ കടുത്ത തണുപ്പ്... അങ്ങനെ അങ്ങനെ. എന്നാല്‍ ഇങ്ങ് കേരളത്തിലാണെങ്കിലോ... മഴയും ഇല്ല തണുപ്പും ഇല്ല. ഒരു മാസത്തിനകം കേരളം കടുത്ത വരള്‍ച്ചയിലേക്ക് പോകും എന്നാണ് പറയുന്നത്.

യുഎഇയില്‍ ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ അതി ശക്തമായ മഴയായിരുന്നു. റോഡുകളില്‍ പലയിടത്തും വെള്ളം കെട്ടി. കേരളത്തിലെ കര്‍ക്കിടകക്കാലം പോലെ മൂടിക്കെട്ടിയ അന്തരീക്ഷം. അത് ഇനിയും തുടരും എന്നാണ് പറയുന്നത്.

യുഎഇയില്‍ മഴപെയ്യുന്നത് അത്രയ്ക്ക് അത്യപൂര്‍വ്വ സംഭവം ഒന്നും അല്ല. എന്നാല്‍ ഇങ്ങനെയുള്ള മഴ അത്രപതിവില്ല. എന്താണ് ഈ മഴയ്ക്ക് കാരണം? കേരളത്തെ വിട്ടി വെറുതേ ഒന്ന് ദുബായില്‍ പോയി പെയ്‌തേക്കാം എന്ന് വിചാരിച്ച് മഴ കടല്‍കടന്ന് പോയതൊന്നും അല്ല കേട്ടോ...

മഴയില്ലാ മരുഭൂമി

ഗള്‍ഫ് രാജ്യങ്ങളുടെ ഭൂപ്രകൃതി നോക്കിയാല്‍ ഭൂരിഭാഗവും മരുപ്രദേശങ്ങളാണ്. ശുദ്ധജലത്തിന്റെ ലഭ്യത കുറവാണ്. മഴയും വളരെ കുറവ്. എന്നാല്‍ അവര്‍ ഉണ്ടാക്കിയ വികസന മാതൃക ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

മഴയില്ലെങ്കിലെന്താ... വെള്ളത്തിന് മുട്ടുണ്ടോ

കേരളത്തിലെ പോലെ മഴയില്ലെങ്കിലും ശുദ്ധ ജലത്തിന്റെ കാര്യത്തില്‍ വലിയ മുട്ടൊന്നും ഇല്ല ഗള്‍ഫ് രാജ്യങ്ങളില്‍. കടല്‍ ജലം ശുദ്ധീകരിച്ച് അവര്‍ ആവശ്യത്തിന് ശുദ്ധ ജലം ഉത്പാദിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ കൊടുംമഴ!

ഇക്കണക്കിന് പോയാല്‍ യുഎഇയില്‍ ശുദ്ധ ജലം കിട്ടാന്‍ കടല്‍ ജലം ശുദ്ധീകരിക്കേണ്ടിവരില്ല. ഇങ്ങനെ മഴയായിപ്പെയ്യുന്ന വെള്ളം സംഭരിച്ച് വച്ചാല്‍ മാത്രം മതിയാകും.

വെറുതേ അങ്ങ് പെയ്യുന്നതാണോ ഈ മഴ

എന്നാല്‍ യുഎഇയിലെ ഇപ്പോഴത്തെ മഴ തികച്ചും പ്രകൃതിദത്തമാണെന്ന് അങ്ങനെ പറയാന്‍ പറ്റില്ല. കൃത്യമായി തയ്യാറാക്കിയ പദ്ധതിയും അത് കൃത്യമായി നടപ്പിലാക്കിയതിന്റെ ഫലവും ആണ് ഇപ്പോഴത്തെ യുഎഇ മഴ!

കൃത്രിമ മഴ തന്നെ?

ഇപ്പോള്‍ യുഎഇയില്‍ കാണുന്ന പ്രതിഭാസം കൃത്രിമ മഴ ആണെന്ന് വേണമെങ്കില്‍ പറയാം. കാരണം ശാസ്ത്രീയമായി ചെയ്ത ക്ലൗഡ് സീഡിങ്ങുകളുടെ ഫലമാണ് ഈ മഴകള്‍.

എന്താണ് ക്ലൗഡ് സീഡിങ്

മേഘഘടനയില്‍ വ്യത്യാസം വരുത്തി കൃത്രിമമായി മഴ പെയ്യിക്കുന്നതിനെ ക്ലൗഡ് സീഡിങ് എന്ന പ്രയോഗം കൊണ്ട് ചുരുക്കമായി വിശേഷിപ്പിക്കാം. രാസ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. സാധാരണഗതിയില്‍ നടക്കേണ്ടി ചില സൂക്ഷ്മമായ ഭൗതിക പ്രവര്‍ത്തനങ്ങളെ കൃത്രിമമായി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

അമ്പതിലേറെ ക്ലൗഡ് സീഡിങ്ങുകള്‍

കഴിഞ്ഞ രണ്ട് മാസത്തിനിടെ അമ്പതിലേറെ തവണയാണ് യുഎഇയില്‍ ക്ലൗഡ് സീഡിങ് നടത്തിയത്. അതിന്റെ പ്രിഫലനമാണ് ഫെബ്രുവരി മാസത്തില്‍ ലഭിച്ച കനത്ത മഴ. കാലാവസ്ഥാശാസ്ത്രജ്ഞനും സീഡ് ക്ലൗഡിങില്‍ വിദഗ്ധനും ആയ ഡോ അഹമ്മദ് ഹബീബ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

മൂന്ന് ദിവസത്തിനുള്ളില്‍ പത്ത് തവണ

ഫെബ്രുവരി 23 വ്യാഴാഴ്ച മുതലുള്ള മൂന്ന് ദിവസങ്ങളില്‍ പത്ത് തവണ ക്ലൗഡ് സീഡിങ് നടത്തിയിട്ടുണ്ടെന്നാണ് ഡോ അഹമ്മദ് ഹബീബ് വ്യക്തമാക്കുന്നത്. ഇത് തന്നെയാണ് രാജ്യത്ത് മുഴുവന്‍ മഴ പെയ്യാനുള്ള കാരണം എന്നും ഡോ അഹമ്മദ് ഹബീബ് ഖലീജ് ടൈംസിനോട് പറഞ്ഞിട്ടുണ്ട്.

യുഎഇയില്‍ മഴ കൂടുന്നു

ഇപ്പോഴത്തെ മഴക്ക് കാരണം ക്ലൗഡ് സീഡിങ് ആണെന്ന് പറയാം. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുഎഇയില്‍ മഴ കൂടിക്കൊണ്ട് വരികയാണ്. മഴയുടെ അളവില്‍ 10 മുതല്‍ 30 വരെയാണ് വര്‍ദ്ധനയുണ്ടായിരിക്കുന്നത്.

കേരളത്തില്‍ മഴ കുറയുകയാണ്

യുഎഇയില്‍ മഴ കൂടിക്കൂടി വരുമ്പോള്‍ കേരളത്തില്‍ മഴ കുഴയുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. സമീപ ഭാവിയില്‍ കേരളവും ക്ലൗഡ് സീഡിങ് പോലുള്ള കാര്യങ്ങള്‍ മഴയ്ക്ക് വേണ്ടി ചെയ്യേണ്ടിവരും എന്ന് ഉറപ്പാണ്.

English summary
More than 50 cloud-seeding operations in less than two months are the reason behind the extraordinary rainfall you've been seeing of late, according to a UAE meteorologist.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X