കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിനെക്കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിച്ചു: ട്രംപിനെതിരെ ഫേസ്ബുക്കും ട്വിറ്ററും!!

Google Oneindia Malayalam News

വാഷിംഗ്ടൺ: അമേരിക്ക പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ കഴിഞ്ഞ ആഴ്ചയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും പ്രഥമവനിത മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചത്. ഈ ആഴ്ചയാണ് രോഗം ഭേദമായ ട്രംപ് ആശുപത്രി വിടുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ട്രംപിന്റെ കൊവിഡിനെക്കുറിച്ചുള്ള അവകാശ വാദങ്ങൾ അമേരിക്കയിലെ ജനങ്ങളെ മാത്രമല്ല ലോകമെമ്പാടുമുള്ള ആളുകളെ ഞെട്ടിക്കുന്നതാണ്. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്കും ട്വിറ്ററും ട്രംപിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് ഒരു ഫ്ലൂ പോലെയാണെന്ന് ട്രംപ് പോസ്റ്റ് ചട്ടങ്ങൾ ലംഘിക്കുന്നതും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതാണെന്നും ട്വിറ്ററും ഫേസ്ബുക്കും ചൂണ്ടിക്കാണിക്കുന്നു.

ചാനല്‍ റേറ്റിങ്ങില്‍ വന്‍ കൃത്രിമം; അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയും... മുംബൈ പോലീസ് പറഞ്ഞത്ചാനല്‍ റേറ്റിങ്ങില്‍ വന്‍ കൃത്രിമം; അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയും... മുംബൈ പോലീസ് പറഞ്ഞത്

ട്രംപിന്റെ പോസ്റ്റ് ഫേസ്ബുക്ക് നീക്കം ചെയ്തെങ്കിലും ഇതിന് മുമ്പ് 26000 തവണ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കമ്പനിയുടെ മെട്രിക് ടൂളായ ക്രൌഡ് ടാംഗിൾ പറയുന്നത്. ട്രംപിന്റെ പോസ്റ്റ് റീ ട്വീറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷൻ ചൊവ്വാഴ്ച തന്നെ ട്വിറ്റർ നിഷ്ക്രിയമാക്കിയിട്ടുണ്ട്. ഈ പോസ്റ്റ് കൊവിഡ് 19നെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും ദോഷകരവുമായ വിവരങ്ങൾ പ്രചരിക്കുന്നുവെന്ന് മുന്നറിയിപ്പ് ഉൾപ്പെട്ട ലേബലും ട്വിറ്റർ നൽകുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ പല വേദികളിലും മാസ്ക് ധരിക്കാൻ വിസമ്മതിച്ച ട്രംപിന് കഴിഞ്ഞ ആഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് രാത്രികൾ ആശുപത്രികൾ ചികിത്സയിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ ശേഷമാണ് വൈറ്റ് ഹൌസിൽ മടങ്ങിയെത്തിയത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എതിരാളിയായ ജോ ബിഡനെതിരായ പ്രചാരണങ്ങളിൽ താൻ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ട്രംപ് പ്രത്യേകിച്ച് ശ്രമങ്ങളൊന്നും തന്നെ നടത്തുന്നില്ല.

 trump1-1597

കൊറോണ വൈറസിനെക്കുറിതച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ആഗസ്റ്റിൽ ട്രംപിന്റെ പോസ്റ്റ് ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു. കൊവിഡിനെ നേരിടാൻ കുട്ടികൾക്കാണ് ഏറ്റവുമധികം രോഗപ്രതിരോധ ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന ട്രംപിന്റെ വീഡിയോയും പിന്നീട് നീക്കം ചെയ്തിരുന്നു.

യുഎസിൽ നേരത്തെ ഇൻഫ്ലുവൻസ ബാധിച്ച് 22,000 പേരാണ് മരണമടഞ്ഞിട്ടുള്ളതെന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ജനുവരിയിൽ യുഎസിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധയെത്തുടർന്ന് 210,000 പേരാണ് മരണമടഞ്ഞിട്ടുള്ളത്. ലോകത്തിൽ ഏറ്റവുധികം പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

Recommended Video

cmsvideo
Donald Trump's post removedby facebook | Oneindia Malayalam

English summary
Social media giant Facebook and Twitter moves against US President Donald Trump over post on Covid 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X