ജോലി തീര്‍ത്തില്ലെങ്കില്‍ പാറ്റയെ തീറ്റിക്കലും തല മുണ്ഡനം ചെയ്യിക്കലും: ശിക്ഷ മൂത്രം കുടിപ്പിക്കലും!
ബെയ്ജിങ്: ചൈനീസ് കമ്പനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഗുരുതര ആരോപണം. ഏല്‍പ്പിക്കുന്ന ജോലി കൃത്യമായി പൂര്‍ത്തിയാക്കാത്തവരെ മൂത്രം കുടിപ്പിക്കുകയും പാറ്റയെ തീറ്റിക്കുകയും ചെയ്യുന്നുവെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിനെല്ലാം പുറമേ തൊഴിലാളികളെ ബെല്‍റ്റ് കൊണ്ട് അടിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്യുന്നുവെന്നാണ് ഉയര്‍ന്നിട്ടുള്ള മറ്റൊരു ആരോപണം. കമ്പനിയില്‍ നിന്ന് പുറത്തുവന്ന ചൈനയിലെ ഗ്വിസൗ പ്രവിശ്യയില്‍ നിന്നുള്ള തൊഴിലാളികളാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
തൊഴിലാളികളുടെ ശമ്പളം പിടിച്ച് വെയ്ക്കുന്നതിനൊപ്പം ക്ലോസറ്റിലെ വെള്ളം കുടിപ്പിക്കുകയും ചെയ്യുന്നതായാണ് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫോട്ടോകളും വീഡിയോകളും സൂചിപ്പിക്കുന്നത്. മറ്റ് തൊഴിലാളികളുടെ മുമ്പില്‍ വെച്ച് പരസ്യമായാണ് തൊഴിലാളികളെ ശിക്ഷിക്കുന്നതെന്നും കമ്പനിയിലെ ജോലി ഉപേക്ഷിച്ച ജീവനക്കാരാണ് വെളിപ്പെടുത്തിയിട്ടുള്ളത്. ലെതര്‍ ഷൂസ് ധരിക്കാന്‍ മറക്കുന്ന ജീവനക്കാരില്‍ നിന്ന് 50 യുവാനാണ് പിഴയായി കമ്പനി ഈടാക്കുന്നത്. ചൈനീസ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തൊഴിലാളികളെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് കമ്പനിയിലെ മൂന്ന് മാനേജര്‍മാരാണ് പത്ത് ദിവസത്തിനിടെ അറസ്റ്റിലായിട്ടുള്ളത്. പബ്ലിക് സെക്യൂരിറ്റി ബ്യൂറോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുറഞ്ഞ വേതനത്തിന് കൂടുതല്‍ സമയം ജോലി ചെയ്യിപ്പിക്കുന്ന രീതിയാണ് ചൈനയിലെ കമ്പനികളിലുമുള്ളതെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നത്
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications