കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ തിളങ്ങും മാഡിബ ഷര്‍ട്ടിന് ട്വിറ്ററില്‍ ട്രോളോട് ട്രോള്‍.. എന്താണീ മാഡിബ ഷര്‍ട്ട്?

  • By Muralidharan
Google Oneindia Malayalam News

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസ്ത്രവിധാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ഇത് ആദ്യമായിട്ടൊന്നും അല്ല. ഓരോ നാടുകളില്‍ പോകുമ്പോഴും അവിടങ്ങളിലെ തനത് വസ്ത്രധാരണം നടത്താന്‍ മോദി ശ്രദ്ധിക്കാറുണ്ട്. ഇതൊക്കെയും വലിയ തോതില്‍ ശ്രദ്ധിക്കപ്പെടാറും ഉണ്ട്. കോട്ടില്‍ സ്വന്തം പേരെഴുതി വെച്ച് ട്രോള്‍ ചെയ്യാന്‍ ആളുകള്‍ക്ക് അവസരമുണ്ടാക്കിയ പ്രധാനമന്ത്രിയും കൂടിയാണ് മോദി.

ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിനെത്തിയ മോദി ഇന്ത്യന്‍ ഡയസ്പോറയെ അഭിസംബോധന ചെയ്യുമ്പോള്‍ ധരിച്ച മാഡിബ ഷര്‍ട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. നെല്‍സണ്‍ മണ്ഡേലയുമായി ബന്ധപ്പെട്ട് മാഡിബ ഷര്‍ട്ട് എന്ന് പേരുള്ള ഈ ബാറ്റിക്ക് സില്‍ക്ക് ഷര്‍ട്ട് പ്രശസ്തമായത്. നെല്‍സണ്‍ മണ്ഡേലയുടെയും മഹാത്മാ ഗാന്ധിയുടെയും കര്‍മഭൂമിയായ ദക്ഷിണാഫ്രിക്കയില്‍ മോദി വികാരാധീനനായി സംസാരിച്ചപ്പോള്‍ ഈ ഷര്‍ട്ടും ശ്രദ്ധിക്കപ്പെട്ടു.

modi-madiba

ഇനി ഡിസ്‌കോ ചെയ്യാനുള്ള സമയമാണ് എന്നാണ് മോദിയുടെ മാഡിബ ഷര്‍ട്ടിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് ട്വിറ്റരാദികള്‍ കളിയാക്കുന്നത്. പുതിയ ടെക്‌സ്റ്റൈല്‍ മന്ത്രിയുടെ പരിഷ്‌കാരമാണോ ഇതെന്ന് സംശയിക്കുന്നവരും ഉണ്ട്. ജോഹന്നാസ് ബര്‍ഗില്‍ മോദിയുടെ പ്രസംഗത്തെക്കാള്‍ ഇഷ്ടപ്പെട്ടത് മോദിയുടെ മാഡിബ ഷര്‍ട്ടാണ് എന്നാണ് വേറെ ചിലര്‍ പറയുന്നത്.

മേരാ നാം ജോക്കറിലെ റിഷി കപൂറിനെയാണ് മോദിയെ കണ്ടപ്പോള്‍ ഓര്‍മ വന്നത് എന്ന് ട്രോളുന്ന വിരുതന്മാരും ഉണ്ട്. മോദിയുടെ പ്രസംഗവും ഷര്‍ട്ടും ഒരുപോലെ മികച്ചതായി എന്ന് മറ്റ് ചിലര്‍. എന്താണ് മോദിയുടെ കുപ്പായത്തിന് കുഴപ്പം, ഹവായ് സ്റ്റൈലില്‍ മോദിയുടെ നൃത്തം കൂടി കണ്ടാല്‍ തൃപ്തിയായി എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നവരെയും ട്വിറ്ററില്‍ കാണാം.

English summary
Social media troll PM Narendra Modi's Madiba Shirt in Johannesburg.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X