സെക്‌സ് പാപമെന്ന് പറഞ്ഞ സോഫിയാ ഹയാത്തിന്റെ വിവാഹചിത്രങ്ങള്‍ വൈറലാകുന്നു
നാല് കുതിരളെപൂട്ടിയ ചെറിയ രഥത്തിലാണ് സോഫിയ വിവാഹ വേദിയിലെത്തിയത്. ഗോള്‍ഡന്‍ വസ്ത്രവും ഗോള്‍ഡന്‍ കിരീടവുമെല്ലാം സോഫിയയുടെ വിവാഹ വേളയ്ക്ക് മാറ്റുക്കൂട്ടി.
ലണ്ടന്‍: വിവാദ മോഡലും മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയുമായ സോഫിയാ ഹയാത്ത് ഇപ്പോള്‍ വിവാഹിത. ഒരിക്കലും വിവാഹം ചെയ്യില്ലെന്ന് പറഞ്ഞ് കന്യാസ്ത്രീയായ സോഫിയ ഹയാത്തിന്റെ വിവാഹം ആരും ഇന്നേവരെ കാണാത്ത രീതിയിലായിരുന്നു നടത്തിയത്. റുമാനിയന്‍ ഇന്റീരിയല്‍ ഡിസൈനര്‍ വ്‌ലാദ് സ്റ്റാന്‍ക്യൂവുമായി ലണ്ടനില്‍വെച്ചായിരുന്നു വിവാഹം.
രാജകീയ രീതിയില്‍ വിവാഹവസ്ത്രങ്ങളണിഞ്ഞ ഇവര്‍ ഈപ്ത്യന്‍ ആചാരപ്രകാരമാണ് വിവാഹിതരായത്. വധുവും വരനും മാത്രമല്ല വിവാഹത്തിനെത്തിയവരും രാജകീയ രീതിയിലായിരുന്നു വിവാഹത്തിനെത്തിയത്. നാല് കുതിരളെപൂട്ടിയ ചെറിയ രഥത്തിലാണ് സോഫിയ വിവാഹ വേദിയിലെത്തിയത്. ഗോള്‍ഡന്‍ വസ്ത്രവും ഗോള്‍ഡന്‍ കിരീടവുമെല്ലാം സോഫിയയുടെ വിവാഹ വേളയ്ക്ക് മാറ്റുക്കൂട്ടി.

സെക്‌സ് പാപമാണെന്നും താന്‍ ഒരിക്കലും വിവാഹിതയാകില്ലെന്നും പറഞ്ഞ് ആരാധകരെ ഞെട്ടിച്ച് കന്യാസ്ത്രീയായ സോഫിയ അടുത്തിടെയാണ് തന്റെ വിവാഹം പ്രഖ്യാപിച്ചത്. നേരത്തെ സോഫിയയുടെ വിവാഹത്തിന് ക്ഷണിച്ചവരെക്കുറിച്ചും പ്രത്യേകതകളുണ്ടായിരുന്നു. എല്ലാ ദൈവങ്ങള്‍ക്കും കത്തയച്ചിട്ടുണ്ടെന്നായിരുന്നു സോഫിയയുടെ പറഞ്ഞിരുന്നത്.












Click it and Unblock the Notifications