ഓസ്ട്രേലിയയില്‍ കാമുകനുവേണ്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മലയാളിക്ക് ശിക്ഷ ഉറപ്പ്?
മെല്‍ബണ്‍: കാമുകനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മലയാളി യുവതിക്ക് കടുത്ത ലഭിക്കുമോ എന്നാണ് ഓസ്ട്രേലിയയിലെ പ്രവാസികള്‍ ഉറ്റുനോക്കുന്നത്. മലയാളിയായ സാം ഏബ്രഹാമിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയെന്ന കേസില്‍ ഭാര്യ സോഫിയയ്ക്കെതിരായ വിചാരണ കോടതിയില്‍ ആരംഭിച്ചതോടെയാണിത്.
2015 ഒക്ടോബര്‍ 13നാണ് ഓസ്ട്രേലിയയിലെ എപ്പിങ്ങിലെ വീട്ടില്‍ സാം മരിച്ചനിലയില്‍ കണ്ടത്. യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്ന സാം പുനലൂര്‍ കരുവാളൂര്‍ സ്വദേശിയാണ്. ഭര്‍ത്താവ് ഹൃദയാഘാതംമൂലം മരിച്ചതാണെന്ന് ഓസ്ട്രേലിയയിലെ പോലീസിനെയും വീട്ടുകാരെയും ബന്ധുക്കളെയും വിശ്വസിപ്പിക്കുകയായിരുന്നു സോഫിയ.

പിന്നീട് ഓസ്ട്രേലിയയിലെ പോലീസിന് ലഭിച്ച ഒരു ഊമക്കത്തിലൂടെയാണ് മരണം കൊലപാതകമാണെന്ന സംശയം ആരംഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സാമിനു സോഫിയ ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി നല്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തുകയും 2016 ഓഗസ്റ്റ് 12ന് സോഫിയയെയും കാമുകന് അരുണ്‍ കമലാസനനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സോഫിയയും അരുണും ചേര്‍ന്ന് 2014 ജനുവരിയില്‍ മെല്‍ബണ്‍ കോമണ്‍വെല്‍ത്ത് ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങിയതിന്റെ രേഖകള്‍, അരുണിന്റെ പേരിലുള്ള മൊബൈല്‍ നമ്പര്‍ സോഫിയ സ്ഥിരമായി ഉപയോഗിച്ചത്, ഇരുവരും ഒരുമിച്ചു യാത്രചെയ്യുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍, സാം മരിച്ചതിന്റെ അഞ്ചാം മാസം, 2016 മാര്‍ച്ചില്‍, സാമിന്റെ കാര്‍ അരുണിന്റെ പേരിലേക്കു മാറ്റിയതിന്റെ രേഖകള്‍ ഇവയെല്ലാം കോടതിക്ക് മുന്നില്‍ തെളിവായി എത്തി. കോളേജ് പഠനകാലത്ത് തുടങ്ങിയ അടുപ്പമാണ് ഒടുവില്‍ ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications