കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്‌ട്രേലിയയില്‍ കാമുകനുവേണ്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മലയാളിക്ക് ശിക്ഷ ഉറപ്പ്?

  • By Rajesh Mc
Google Oneindia Malayalam News

മെല്‍ബണ്‍: കാമുകനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മലയാളി യുവതിക്ക് കടുത്ത ലഭിക്കുമോ എന്നാണ് ഓസ്‌ട്രേലിയയിലെ പ്രവാസികള്‍ ഉറ്റുനോക്കുന്നത്. മലയാളിയായ സാം ഏബ്രഹാമിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ ഭാര്യ സോഫിയയ്‌ക്കെതിരായ വിചാരണ കോടതിയില്‍ ആരംഭിച്ചതോടെയാണിത്.

2015 ഒക്ടോബര്‍ 13നാണ് ഓസ്‌ട്രേലിയയിലെ എപ്പിങ്ങിലെ വീട്ടില്‍ സാം മരിച്ചനിലയില്‍ കണ്ടത്. യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്ന സാം പുനലൂര്‍ കരുവാളൂര്‍ സ്വദേശിയാണ്. ഭര്‍ത്താവ് ഹൃദയാഘാതംമൂലം മരിച്ചതാണെന്ന് ഓസ്‌ട്രേലിയയിലെ പോലീസിനെയും വീട്ടുകാരെയും ബന്ധുക്കളെയും വിശ്വസിപ്പിക്കുകയായിരുന്നു സോഫിയ.

murder8

പിന്നീട് ഓസ്‌ട്രേലിയയിലെ പോലീസിന് ലഭിച്ച ഒരു ഊമക്കത്തിലൂടെയാണ് മരണം കൊലപാതകമാണെന്ന സംശയം ആരംഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സാമിനു സോഫിയ ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തുകയും 2016 ഓഗസ്റ്റ് 12ന് സോഫിയയെയും കാമുകന്‍ അരുണ്‍ കമലാസനനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സോഫിയയും അരുണും ചേര്‍ന്ന് 2014 ജനുവരിയില്‍ മെല്‍ബണ്‍ കോമണ്‍വെല്‍ത്ത് ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങിയതിന്റെ രേഖകള്‍, അരുണിന്റെ പേരിലുള്ള മൊബൈല്‍ നമ്പര്‍ സോഫിയ സ്ഥിരമായി ഉപയോഗിച്ചത്, ഇരുവരും ഒരുമിച്ചു യാത്രചെയ്യുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍, സാം മരിച്ചതിന്റെ അഞ്ചാം മാസം, 2016 മാര്‍ച്ചില്‍, സാമിന്റെ കാര്‍ അരുണിന്റെ പേരിലേക്കു മാറ്റിയതിന്റെ രേഖകള്‍ ഇവയെല്ലാം കോടതിക്ക് മുന്നില്‍ തെളിവായി എത്തി. കോളേജ് പഠനകാലത്ത് തുടങ്ങിയ അടുപ്പമാണ് ഒടുവില്‍ ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

 അറ്റ്‌ലസ് രാമചന്ദ്രന്‍ മോചിതനാകുന്നത് ശിക്ഷാകാലാവധി കഴിഞ്ഞോ?; കേന്ദ്രം എവിടെയായിരുന്നു? അറ്റ്‌ലസ് രാമചന്ദ്രന്‍ മോചിതനാകുന്നത് ശിക്ഷാകാലാവധി കഴിഞ്ഞോ?; കേന്ദ്രം എവിടെയായിരുന്നു?

English summary
Sofia Sam: Secret diary of lovers accused in cyanide poison murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X