Get Updates
Get notified of breaking news, exclusive insights, and must-see stories!

Solar eclipse 2023: സൂര്യ​ഗ്രഹണം ആരംഭിച്ചു; ഹൈബ്രിഡ് സൂര്യ​ഗ്രഹണം കണ്ട് ആയിരക്കണിക്കിന് ആളുകള്‍

Apr 20, 2023, 1:30 pm IST

അടുത്ത സൂര്യഗ്രഹണം 2027 ഓഗസ്റ്റ് 2 നായിരിക്കും ഇന്ത്യയിൽ ദൃശ്യമാകുക. അത് ഒരു പൂർണ്ണ ഗ്രഹണമായിരിക്കും.
Apr 20, 2023, 1:28 pm IST

ഹൈബ്രിഡ് സൂര്യഗ്രഹണം അവസാനിച്ചു
Apr 20, 2023, 11:40 am IST

എക്‌സ്‌മൗത്തിൽ നിന്നുള്ള സൂര്യഗ്രഹണത്തിന്റെ ചിത്രങ്ങള്‍
Apr 20, 2023, 10:45 am IST

ഇന്തോനേഷ്യയില്‍ ദൃശ്യമായ സൂര്യഗ്രഹണം
Apr 20, 2023, 10:42 am IST

ഇന്ത്യോനേഷ്യയില്‍ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമായി
Apr 20, 2023, 10:06 am IST

ചിലസ്ഥലങ്ങളില്‍ പൂര്‍ണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളില്‍ വലയ സൂര്യഗ്രഹണമായും ദൃശ്യമാകുന്ന സൂര്യ ഗ്രഹണങ്ങളെയാണ് സങ്കര സൂര്യഗ്രഹണങ്ങള്‍ അഥവാ ഹൈബ്രിഡ് സൂര്യഗ്രഹണം എന്ന് പറയുന്നത്.
Apr 20, 2023, 9:49 am IST

ഇനി 2031 നവംബര്‍ 14-നാവും അടുത്ത ഹൈബ്രിഡ് ഗ്രഹണം ദൃശ്യമാവുക
Apr 20, 2023, 9:27 am IST

അപൂർവ്വമായ സൂര്യഗ്രഹണങ്ങളില്‍ ഒന്നാണ് ഹൈബ്രിഡ് സൂര്യഗ്രഹണം. 2013 നവംബര്‍ 3-നായിരുന്നു അവസാനത്തെ ഹൈബ്രിഡ് ഗ്രഹണമുണ്ടായത്.
Apr 20, 2023, 9:20 am IST

പൂർണ്ണ ഗ്രഹണത്തിന് ശേഷം ഭാഗിക ഘട്ടത്തിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നു
Apr 20, 2023, 8:48 am IST

നോര്‍ത്തേണ്‍ ടെറിട്ടറിയുടെ തലസ്ഥാനമായ ഡാര്‍വിനില്‍ ഭാഗിക ഗ്രഹണം കൂടുതല്‍ വ്യക്തതയോടെ അനുഭവപ്പെടും എന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്
Apr 20, 2023, 8:48 am IST

എക്സ്മൗത്തില്‍ ഏകദേശം മൂന്ന് മണിക്കൂറോളം ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും.
Apr 20, 2023, 8:25 am IST

അപൂർവ "ഹൈബ്രിഡ്" സൂര്യഗ്രഹണം ഇപ്പോൾ അതിന്റെ ഭാഗിക ഘട്ടത്തിലാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.29 വരെ ഗ്രഹണം തുടരും.
Apr 20, 2023, 8:00 am IST

2023-ലെ ആദ്യ ഹൈബ്രിഡ് സൂര്യഗ്രഹണം ആരംഭിച്ചു
Apr 20, 2023, 7:51 am IST

സൂര്യഗ്രഹണം ലൈവ് ആയി കാണാം. Credits: COSMOSAPIENS
Apr 20, 2023, 7:27 am IST

ഭൂമിയിലെ സൂര്യന്റെ പ്രകാശത്തെ പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുത്തിക്കൊണ്ട് ചന്ദ്രൻ സൂര്യന്റെ മുന്നിലൂടെ കടന്നുപോകുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്.
Apr 20, 2023, 7:05 am IST

കിഴക്കൻ തിമോറിന്റെ ചില ഭാഗങ്ങളിൽ നിന്നും ഇന്തോനേഷ്യൻ പ്രവിശ്യയായ വെസ്റ്റ് പാപ്പുവയിൽ നിന്നും സൂര്യഗ്രഹണം കാണാന്‍ സാധിക്കും
Apr 20, 2023, 6:36 am IST

ഓസ്‌ട്രേലിയന്‍ തീരത്തെ നിംഗളൂവില്‍ നിന്നാണ് ഇത്തവണ സൂര്യഗ്രഹണം ഏറ്റവും മികച്ച രീതിയില്‍ കാണാന്‍ സാധിക്കുക എന്നതിനാല്‍ തന്നെ നിംഗളൂ സോളാര്‍ എക്ലിപ്‌സ് എന്നാണ് ഇത്തവണത്തെ സൂര്യഗ്രഹണത്തിന്റെ പേര്.
Apr 19, 2023, 8:12 pm IST

സൂര്യ​ഗ്രഹണം കാണാനായി നാസയുടെ YouTube ചാനലിൽ തത്സമയ സ്ട്രീമുകളും പരിശോധിക്കാം
Apr 19, 2023, 8:11 pm IST

ഇന്ത്യയിൽ ഗ്രഹണം ദൃശ്യമാകില്ല. എന്നാൽ ഇന്ത്യയിലുള്ളവർക്ക് TimeAndDate.com-ന്റെ തത്സമയ സ്ട്രീമിൽ ഏപ്രിൽ 20-ന് ഇന്ത്യൻ സമയം രാവിലെ 7 മണിക്കു ഗ്രഹണം കാണാൻ കഴിയുന്നതാണ്
Apr 19, 2023, 6:57 pm IST

ഇന്ത്യൻ സമയം രാവിലെ 7.06 ന് ആണ് സൂര്യ​ഗ്രഹണം ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 12.29 വരെ തുടരുമെന്ന് ജ്യോതിശാസ്ത്ര വെബ്‌സൈറ്റ് ഇൻ ദി സ്കൈ റിപ്പോർട്ട് ചെയ്യുന്നു

സൂര്യ​ഗ്രഹണം കാണാൻ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. വ്യാഴാഴ്ചത്തെ സൂര്യ​ഗ്രഹണത്തിന് ഒരു പ്രത്യേകതയുണ്ട്. വ്യാഴാഴ്ചത്തെ സൂര്യഗ്രഹണം ഹൈബ്രിഡ് ആണ്. ഇത് ഭാഗിക സൂര്യഗ്രഹണമോ പൂർണ്ണ സൂര്യഗ്രഹണമോ അല്ല , വ്യാഴാഴ്ചത്തെ സൂര്യ​ഗ്രഹണം ഇത് രണ്ടും കൂടിച്ചേർന്നതായിരിക്കും. അതുകൊണ്ട് വളരെയേറെ പ്രത്യേകതയുള്ളതാണ് ഇത്. എപ്പോഴാണ്, എവിടെ നിന്നൊക്കെയാണ് ഈ സൂര്യ​ഗ്രഹണം കാണാൻ സാധിക്കുമെന്ന് അറിയാം.

വ്യാഴാഴ്ചത്തെ സൂര്യ​ഗ്രഹണം രാവിലെ 10:04 ന് ആരംഭിച്ച് 11:30 ന് ആയിരിക്കും അവസാനിക്കുന്നത്. രണ്ട് മണിക്കൂറിലധികം ആയിരിക്കും ​ഗ്രഹണത്തിന്റെ സമയം, എന്നാൽ ​ഗ്രഹണം അത്രസമയം കാണാൻ സാധിക്കില്ല. ഒരു മിനിറ്റിൽ താഴെയായിരിക്കും ​ഗ്രഹണം കാണാൻ സാധിക്കുക. ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിൽ നിന്നും ഹൈബ്രിഡ് സൂര്യഗ്രഹണം കാണാനാകും. തെക്ക്-കിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക്, ഇന്ത്യൻ മഹാസമുദ്രം, അന്റാർട്ടിക്ക എന്നിവയുൾപ്പെടെ ചില ഭാഗങ്ങളിൽ ​ഗ്രഹണം ദൃശ്യമാകും.

 grahanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+