ഭൂമിക്ക് ഒന്നിന് പിറകെ ഒന്നായി അപകടങ്ങള്‍; സൂര്യനില്‍ നിന്ന് ജ്വാലാഗ്നി, ഇക്കാര്യങ്ങള്‍ സംഭവിക്കാം
വാഷിംഗ്ടണ്‍: സൂര്യനില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. നിരന്തരം സൗര ജ്വാലകള്‍ ഭൂമിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. സൂര്യന്‍ അതിന്റെ ആയുസ്സിന്റെ പകുതി പിന്നിട്ടുവെന്ന് നേരത്തെ തന്നെ പുറത്തുവന്ന റിപ്പോര്‍ട്ടാണ്. അത്തരമൊരു ഘട്ടത്തില്‍ സൂര്യനില്‍ വലിയ മാറ്റങ്ങള്‍ കാണാം. കൂടുതല്‍ കലുഷിതമായി സൂര്യന്‍ ഈ സമയം അനുഭവപ്പെടും.
സൂര്യനില്‍ നിന്ന് നിരന്തരം വിസ്‌ഫോടനം ഉണ്ടാവുന്നത് വഴി ഭൂമിയിലും ഇതിന്റെ തീവ്രത അനുഭവപ്പെടാറുണ്ട്. കൊറോണല്‍ മാസ് ഇജക്ഷന്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. അത്തരമൊരു സൗരജ്വാലകള്‍ ഭൂമിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ കണ്ടെത്തിയിരിക്കുകയാണ്.

സൂര്യനില്‍ രൂപപ്പെട്ട എആര്‍3315 എന്ന സണ്‍സ്‌പോട്ടാണ് ഇപ്പോഴത്തെ തീജ്വാലകള്‍ക്ക് പിന്നില്‍. ഇത് പൂര്‍ണമായും ഇല്ലാതാവുന്നതിന് മുമ്പ് ഇത്തരം തീജ്വാലകള്‍ ഭൂമിയിലേക്ക് എത്തുമെന്നാണ് എന്‍ഒഎഎ പറയുന്നത്. ഉപഗ്രഹങ്ങള്‍ സൂര്യനില്‍ നിന്നുള്ള കൊടുങ്കാറ്റിന്റെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. സണ്‍സ്‌പോട്ടില്‍ നിന്നാണ് ഇവ രൂപം കൊണ്ടതെന്നും കഴിഞ്ഞ ദിവസം ലഭിച്ച വിവരങ്ങളിലുണ്ടായിരുന്നു.
ഭൂമിയിലേക്ക് ഈ തീജ്വാല ജൂണ്‍ രണ്ടിന് എത്തുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതേസമയം ഇതിന് തീവ്രത കൂടുമോ എന്ന് പറയാനായിട്ടില്ല. പക്ഷേ മുമ്പുള്ള അത്രയും രൂക്ഷമായിരിക്കില്ല എന്ന സൂചനയാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. പക്ഷേ ചെറുതാണെങ്കില്‍ നമ്മുടെ സാറ്റലൈറ്റുകളെ അടക്കം ഇത് ബാധിക്കാം.
ആശയവിനിമയ സംവിധാനങ്ങളും തടസ്സപ്പെടാം.ജി വിഭാഗത്തില്‍ വരുന്ന ഭൗമ കാന്തിക കൊടുങ്കാറ്റുകളാണ് സൂര്യനില്‍ നിന്ന് ഭൂമിയിലേക്ക് വരുന്നത് സ്‌പേസെ് വെതര്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍ഒഎഎയുടെ കാലാവസ്ഥാ പ്രവാചകരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഭൂമിയുടെ കാന്തിക മണ്ഡലത്തിലാണ് ഇവ ആദ്യം വന്ന് അടിക്കുക. അതിശക്തമായ തീജ്വാലകളായിരിക്കും ഇത്. സൂര്യന്റെ അന്തരീക്ഷത്തിലുള്ള സുഷിരങ്ങളില്‍ നിന്നാണ് ഇവ രൂപപ്പെടുന്നതെന്നാണ് കരുതുന്നത്. സണ്‍സ്‌പോട്ടുകള്‍ ഇവയെ രൂപപ്പെട്ടാന്‍ സഹായിച്ചിട്ടുണ്ടെങ്കിലും, ഭൂമിയിലേക്ക് ഈ തീജ്വാലകള്‍ വരുന്നതിന് സണ്‍സ്‌പോട്ടുകള്‍ വഴിയൊരുക്കിയെന്ന് പൂര്‍ണമായി പറയാന്‍ സാധിക്കില്ല.
സിഎംഇ മേഘങ്ങള്‍ ഭൂമിയിലെ സൗര വിസ്‌ഫോടനത്തിന് പ്രധാന കാരണക്കാരനാണ്. എന്നാല്‍ സൗരജ്വാലകള്‍ ഇതില്‍ നിന്ന് ചെറിയ തോതില്‍ മാത്രമാണ് വ്യത്യസ്തമാണ്. പ്രധാനമായും ഇവ തമ്മിലുള്ള തീവ്രതയാണ് അതിന് കാരണം. സോളാര്‍ വിന്‍ഡ്‌സ് അഥവാ സൗര കാറ്റുകള്‍ സൂര്യന്റെ ഏറ്റവും മുകളിലുള്ള പ്രതലത്തില്‍ നിന്നാണ് പുറന്തള്ളുക.
കൊറോണല്‍ മാസ് ഇജക്ഷനേക്കാള്‍ കുറഞ്ഞ അളവിലാണ് തീജ്വാലകളെ ഇവ പുറന്തള്ളുക. അതുകൊണ്ട് ഭൂമിക്ക് അധികം തീവ്രത അനുഭവിക്കേണ്ടി വരില്ല. എന്നാലും ഇവ കൊണ്ട് നമ്മുടെ ഇന്റര്‍നെറ്റും, ജിപിഎസ്സുമെല്ലാം തടസ്സപ്പെടുത്താന്‍ ശേഷിയുള്ളതായിരിക്കും. മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ അടക്കമുള്ളവയും ഇതിലുൂടെ തടസ്സപ്പെടാം. തീവ്രത കുറവായത് കൊണ്ട് അത്ര പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ ഉണ്ടായേക്കില്ല.












Click it and Unblock the Notifications