ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി സോളാര്‍ ഇംപള്‍സ്2 പറന്നിറങ്ങി
അബുദാബി: സൗരോര്‍ജ സഹായത്തോടെ എഞ്ചിന്‍ പ്രവര്‍ത്തിച്ച് ലോകം കറങ്ങിയ സോളാര്‍ ഇംപള്‍സ് സൗരോര്‍ജ വിമാനം ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി അബുദാബിയില്‍ തിരിച്ചിറങ്ങി. മനുഷ്യന്റെ കണ്ടുപിടിത്തങ്ങള്‍ക്ക് അതിരുകളില്ലന്ന് തെളിയിച്ച വിമാനത്തിന്റെ സഞ്ചാരം ലോക ശ്രദ്ദയാകര്‍ശിച്ചിരുന്നു. പരിസ്ഥിതിക്ക് തികച്ചും അനുയോജ്യമായ രീതിയില്‍ പ്രവര്‍ത്തിച്ച് ലോകം കറങ്ങി തിരിച്ചെത്തിയ സോളാര്‍ ഇംപള്‍സിന് അബുദാബി ബത്തീന്‍ വിമാനത്താവളത്തില്‍ രാജകീയ സ്വീകരണമാണ് നല്‍കിയത്.

ചടങ്ങില്‍ സോളാര്‍ ഇംപിള്‍സ് സ്ഥാപകനും വൈമാനികനുമായ ആന്ദ്രേബോഷ് ബെര്‍ഗ്, മസ്ദാര്‍ ചെയര്‍മാന്‍ സുല്‍ത്താന്‍ അല്‍ജാബര്‍, സ്വറ്റ്‌സര്‍ലാന്‍ഡ് വൈസ് പ്രസിഡന്റ് ഡോറിസ് ലെത്യാഡ്, മൊണോകൊ രാജകുമാരന്‍ ആല്‍ബര്‍ട്ട് രണ്ടാമന്‍ തുടങ്ങി വിവിധ ലോക നേതാക്കള്‍ പങ്കെടുത്തു. പുലര്‍ച്ചെ നാല് മണി കഴിഞ്ഞ് നാല് മിനുട്ടിന് റണ്‍വെ തൊട്ട വിമാനത്തിന്റെ ചിത്രങ്ങളും വാര്‍ത്തയും നല്‍കാന്‍ ലോക മാധ്യമങ്ങള്‍ അബുദാബിയില്‍ എത്തിയിരുന്നു.

പരമ്പരാഗത അറബ് സംഗീത പരിപാടികളോടെയാണ് വൈമാനികറെ വിമാനത്തില്‍ നിന്നും പുറത്തേക്ക് സ്വീകരിച്ചത്. തങ്ങളുടെ ഏറെ കാലത്തെ സ്വപ്‌നം ഇന്ന് പൂവണിഞ്ഞുവെന്ന് വികാരഭരിതനായി പിക്കാഡ് പറഞ്ഞപ്പോള്‍ കാണികള്‍ കൈയ്യടികളോടെയാണ് സ്വീകരിച്ചത്. മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ സ്പീഡില്‍ ഏതാണ്ട് നാല്‍പ്പതിനായിരം കിലോമീറ്റര്‍ സഞ്ചരിച്ച ഇംപിള്‍സ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് അബുദാബിയില്‍ നിന്നും പറന്ന് ഉയര്‍ന്നത്.












Click it and Unblock the Notifications