Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യനില്‍ നിന്ന് ഇരട്ട പ്രഹരം വരുന്നു; ഭൂമിക്ക് എന്തെല്ലാം സംഭവിക്കാം, രാക്ഷസ ജ്വാലകള്‍ ഇന്നെത്തും!!

വാഷിംഗ്ടണ്‍: സൂര്യനില്‍ നിന്ന് നിരന്തരം തീജ്വാലകള്‍ നമ്മുടെ ഭൂമിയിലേക്ക് എത്തുന്നുണ്ട്. അതിന് പ്രധാന കാരണം സൂര്യനില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍. സൂര്യന്‍ അതിന്റെ ആയുസ്സിന്റെ പകുതി പിന്നിട്ട് കഴിഞ്ഞു. സ്വാഭാവികമായും സൂര്യനിലെ ഏറ്റവും വയലന്റായിട്ടുള്ള സമയമാണ് ഇപ്പോള്‍. നിരന്തരം വിസ്‌ഫോടനങ്ങള്‍ സൂര്യനില്‍ സംഭവിക്കാം. സൗരയൂഥമൊന്നാകെ ഇതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാറുണ്ട്.

എന്നാല്‍ ഭൂമി ജീവജാലങ്ങളാല്‍ നിറഞ്ഞ ഗ്രഹമായത് കൊണ്ട് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടാം. സൗരജ്വാലകള്‍ നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ തന്നെ ബാധിക്കും. അത്തരത്തിലൊരു രാക്ഷസ തീജ്വാലകളാണ് ഇപ്പോള്‍ ഭൂമിയിലേക്ക് എത്തുന്നതായി നാസ പറയുന്നത്.നാസയുടെ സോളാര്‍ ആന്‍ഡ് ഹെലിയോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററിയാണ് സൂര്യനില്‍ നിന്നുള്ള രാക്ഷസ തീജ്വാലകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

solar-storm

ഇരട്ട പ്രഹരത്തിനാണ് ഭൂമി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. അടുത്തൊന്നും ഇത്തരത്തിലുള്ള ഒരു അപകട സാധ്യത ഭൂമി നേരിട്ടിട്ടില്ല. സൂര്യനില്‍ നിന്ന് വലിയ വിസ്‌ഫോടനത്തെ തുടര്‍ന്ന് കൊറോണല്‍ മാസ് ഇജക്ഷന്‍ സംഭവിക്കുമെന്നും, തീജ്വാലകള്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തിലേക്ക് എത്തുമെന്നുമാണ് പ്രവചനം.

ഇന്ന് വൈകീട്ട് അഞ്ചരയോടെ ഇവ ഭൂമിയിലേക്ക് ഭാഗികമായി എത്തും. കൊറോണല്‍ മാസ് ഇജക്ഷന്‍ അഥവാ സിഎംഇകള്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ പ്രഹരമേല്‍പ്പിച്ചാല്‍ അത് ഭൗമകാന്തിക കൊടുങ്കാറ്റിന് വഴിയൊരുക്കും. ഇത് ഭീമാകാരനായിരിക്കും എന്നാണ് നാസയുടെ വിലയിരുത്തല്‍.സൗര ജ്വാലകള്‍ നമ്മുടെ കാന്തിക മണ്ഡലത്തില്‍ പതിക്കുമ്പോള്‍ അത് ഭൂമിയിലെ സിഗ്നലുകളെ ബാധിക്കും. വൈദ്യുതി ഒന്നാകെ തടസ്സപ്പെടും.

നമ്മുടെ ആശയവിനിമയ സംവിധാനങ്ങളാകെ താളം തെറ്റും. റേഡിയോ തരംഗങ്ങള്‍ നിശ്ചലമാകും. ജിപിഎസ് സര്‍വീസുകളൊന്നും ലഭിക്കില്ല. ട്രാഫിക് സംവിധാനങ്ങള്‍, സാറ്റലൈറ്റുകള്‍ എന്നിവയൊന്നും ലഭ്യമാകില്ല. അതിലൂടെ ഭൂമിയിലെ ഡിജിറ്റല്‍-ഉപഗ്രഹ സര്‍വീസുകളെല്ലാം തടസ്സപ്പെടും. ഇന്റര്‍നെറ്റിലൂടെ പ്രവര്‍ത്തിപ്പിക്കുന്ന കാര്യങ്ങള്‍ക്കും തടസ്സങ്ങള്‍ നേരിടാം. ബഹിരാകാശ ശാസ്ത്രജ്ഞയായ ഡോ തമിത സക്കോവ് സിഎംഇകളുടെ വരവിന്റെ ചിത്രങ്ങള്‍ സോഹ പകര്‍ത്തിയതായി സ്ഥിരീകരിച്ചു. ചിത്രങ്ങള്‍ ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.

ഇരട്ട പ്രഹരമേല്‍പ്പിക്കാനാണ് ഈ രാക്ഷസ തീജ്വാകള്‍ വരുന്നത്. ആദ്യത്തെ സൗര ജ്വാല പതിയെയായിരിക്കും വരിക. ഇത് വടക്കുകിഴക്കന്‍ മേഖലയെ ലക്ഷ്യമിട്ടാണ് വരിക. എന്നാല്‍ രണ്ടാമത്തേത് അതിവേഗത്തിലാണ് വരിക. നേരിട്ടുള്ള പ്രഹരം ഇത് ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ ഉണ്ടാക്കുക. ജി-1 വിഭാഗത്തില്‍ വരുന്നവയാണിത്. ആകാശത്ത് അറോറകളും ഈ സമയം പ്രത്യക്ഷപ്പെടാമെന്ന് തമിത ട്വീറ്റ് ചെയ്തു. അതേസമയം മൊബൈല്‍ നെറ്റ് വര്‍ക്കുകളെയും, ഉപഗ്രഹങ്ങളെയും പൂര്‍ണമായും തകര്‍ക്കാന്‍ ശേഷിയുള്ളവയല്ല സൗര ജ്വാലകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+