കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരീസില്‍ ഭീകരാക്രമണത്തിന് പദ്ധതി!! കത്തിയുമായി ആക്രമിക്കാനെത്തിയ ഭീകരന് വെടിയേറ്റു

Google Oneindia Malayalam News

പാരിസ്: പാരിസില്‍ കത്തികൊണ്ട് ആക്രമിയ്ക്കാന്‍ ശ്രമിച്ച ഭീകരനെ സൈനികന്‍ വെടിവെച്ച് വീഴ്ത്തി. പാരീസിലെ ലുവ്രെ മ്യൂസിയത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സൈനികനെ ആക്രമിച്ച് മ്യൂസിയത്തിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചതോടെ സൈനികന്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തോടെ സമീപത്തെ റോഡുകളിലെ ഗതാഗം നിര്‍ത്തിവച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ സാഹചര്യത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് മ്യൂസിയം അടച്ചിട്ടതായി മ്യൂസിയം അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ആക്രമണം നടക്കുമ്പോള്‍ മ്യൂസിയത്തിനുള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ജിഹാദികള്‍ നടത്തിയ ഭീകരാക്രമണങ്ങളിലായി 230ഓളം പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം പിന്നീട് ഐസിസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

11-crimescene

പാരീസിലെ നീസില്‍ ഫ്രാന്‍സ് ദേശീയ ദിനാഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേയ്ക്ക് ട്രക്കോടിച്ച് കയറ്റിയതിനെ തുടര്‍ന്ന് 86 പേര്‍ കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ ഭീകരാക്രമണം. പാരീസില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്‌ഫോടനം നടത്താനുള്ള ഒരു കൂട്ടം സ്ത്രീകളുടെ ശ്രമം പൊലീസ് പരാജയപ്പെടുത്തിയിരുന്നു. നോത്രദാം കത്തീഡ്രലിന് സമീപത്തായിരുന്നു സംഭവം. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ മൂന്ന് മാസം അവശേഷിയ്‌ക്കെ ഭീകരാക്രമണങ്ങള്‍ക്കും സുരക്ഷാ വീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

English summary
A French soldier on Friday shot and gravely wounded a man who tried to attack him with a knife near the Louvre museum in Paris, reports said on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X