കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൊമാലിയന്‍ ക്രൂരത: കപ്പല്‍ മോചിപ്പിച്ചു, ജീവനക്കാര്‍ കൊള്ളക്കാരുടെ പിടിയില്‍

Google Oneindia Malayalam News

മൊഗാഡിഷു: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ ചരക്കുകപ്പല്‍ മോചിപ്പിച്ചു. എന്നാല്‍ കപ്പല്‍ സൊമാലിയന്‍ സുരക്ഷാ സേന മോചിപ്പിച്ചെങ്കിലും ഒമ്പത് ജീവനക്കാരെ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. ഏപ്രില്‍ ആദ്യവാരം 11 ജീവനക്കാരുമായി യെമനില്‍ നിന്ന് ദുബായിലേയ്ക്ക് പോയ അല്‍ കൗസര്‍ എന്ന ഇന്ത്യന്‍ ചരക്കുകപ്പലാണ് കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്.

ഇന്ത്യന്‍ കപ്പലിനെ ആക്രമിച്ച് ജീവനക്കാരെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും 11 പേരില്‍ രണ്ട് പേരെ മാത്രം രക്ഷിക്കാനാണ് സൊമാലിയന്‍ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞത്. ശേഷിക്കുന്ന ഒമ്പതുപേരെ കടല്‍ക്കൊള്ളക്കാര്‍ സങ്കേതത്തിലേയ്ക്ക് കൊണ്ടുപോയെന്നാണ് സേന നല്‍കുന്ന വിവരം. മുംബൈ സ്വദേശികളാണ് കപ്പല്‍ ജീവനക്കാര്‍. ഏപ്രില്‍ ഒന്നിന് യെമനിലെ അല്‍ മുക്കാല തുറമുഖത്തുനിന്ന് ദുബായിലേയ്ക്ക് പോകുകായിരുന്ന കപ്പല്‍ ആയുധധാരികളായ കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ച വിവരം കപ്പലിന്റെ ക്യാപ്റ്റന്‍ ദുബായില്‍ അറിയിക്കുകയായിരുന്നു.

pyeguiaax4yy

ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന കടല്‍ക്കൊള്ളക്കാരെ വിട്ടയ്ക്കുന്നതിന് ഇന്ത്യയോട് വിലപേശുന്നതിന് തടവിലാക്കിയ കപ്പല്‍ ജീവനക്കാരെ ഉപയോഗിക്കുമെന്ന് കടല്‍ക്കൊള്ളക്കാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്ന 117 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ വിട്ടകിട്ടുകയാണ് സംഘത്തിന്‍രെ ലക്ഷ്യം. ഏപ്രിലില്‍ കൊള്ളക്കാര്‍ പിടികൂടിയ രണ്ട് കപ്പലുകള്‍ ഇന്ത്യന്‍- ചൈനീസ് നാവിക സേന സംയുക്തമായി മോചിപ്പിച്ചിരുന്നു. സെമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് പിടിച്ചെടുത്ത മത്സ്യബന്ധന ബോട്ടുപയോഗിച്ചാണ് കൊള്ളക്കാര്‍ കപ്പലുകളെ ആക്രമിക്കുന്നത്.

English summary
Somali security forces rescued a hijacked Indian cargo dhow on Monday, but pirates took the 11-member crew with them when they fled to land, authorities said. The Al Kausar vessel was seized earlier this month, part of a sudden string of attacks by Somali pirates after years without a reported incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X