Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ താണ്ഡവം! ഇന്ത്യന്‍ ചരക്കുകപ്പല്‍ തട്ടിയെടുത്തു...

ഉള്‍ക്കടലില്‍ വെച്ച് കപ്പലിനെ ഒരു ബോട്ട് പിന്തുടരുന്നതായി ദുബായിലെ കമ്പനി അധികൃതരെ ക്യാപ്റ്റന്‍ വിവരമറിയിച്ചിരുന്നു.

ബൊസാസോ: ദുബായില്‍ നിന്നും യെമനിലേക്ക് പോയ ഇന്ത്യന്‍ ചരക്കുകപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തു. ഏപ്രില്‍ ഒന്ന് ശനിയാഴ്ച സൊമാലിയന്‍ തീരത്തോട് ചേര്‍ന്ന കടലില്‍ വെച്ചാണ് അല്‍ കൗഷര്‍ എന്ന ചരക്കുകപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. കപ്പലില്‍ പതിനൊന്ന് ജീവനക്കാരാണുണ്ടായിരുന്നത്.

പതിനൊന്നുപേരും മുംബൈ സ്വദേശികളാണ്. ഉള്‍ക്കടലില്‍ വെച്ച് കപ്പലിനെ ഒരു ബോട്ട് പിന്തുടരുന്നതായി ദുബായിലെ കമ്പനി അധികൃതരെ ക്യാപ്റ്റന്‍ വിവരമറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കപ്പല്‍ തട്ടിയെടുത്തത്. സംഭവത്തിന് പിന്നില്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ship

തട്ടിയെടുത്ത കപ്പല്‍ ഇപ്പോള്‍ സൊമാലിയന്‍ തീരത്തേക്ക് അടുക്കുന്നതായാണ് റിപ്പോര്‍ട്ടുകളുള്ളത്. അഞ്ചു വര്‍ഷം മുന്‍പ് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പല്‍ കഴിഞ്ഞ മാസമാണ് നാവികസേനയ്ക്ക് മോചിപ്പിക്കാനായത്. കപ്പല്‍ വിട്ടുകിട്ടാനായി ഉടമസ്ഥന്‍ കൊള്ളക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+