പര്‍ദ്ദ ധരിക്കാത്തതിന് യുവതിയെ കൊന്നു
ഹോസിങ്കോ(സൊമാലിയ): പര്‍ദ്ദ ധരിക്കാത്തതിന് യുവതിയെ ഇസ്ലാമിക തീവ്രവാദികള്‍ വെടിവച്ച് കൊന്നു. തെക്കന്‍ സോമാലിയയിലെ ഹോസിങ്കോയിലാണ് സംഭവം. വധത്തിന് പിന്നില്‍ അല്‍ ഷബാബ് തീവ്രവാദ സംഘമാണെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
റുഖിയ ഫറാ യാരോ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. പര്‍ദ്ദ ധരിക്കാന്‍ തീവ്രവാദികള്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റുഖിയ അതിന് തയ്യാറായില്ല. പിന്നീട് തിരിച്ചെത്തിയ തീവ്രവാദികള്‍ ഇവരെ വീട്ടിന് പുറത്തേക്ക് പിടിച്ചുകൊണ്ടുവന്ന് വെടിവച്ച് കൊല്ലുകയായിരുന്നത്രെ.

എന്നാല്‍ അല്‍ ഷബാബ് താവ്രവാദികള്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. തെക്കന്‍ സൊമലിയയില് തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ അല്ല യുവതി താമസിച്ചിരുന്നത് എന്നാണ് തീവ്രവാദികള്‍ നല്കുന്ന വിശദീകരണം.
ബിബിസിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പേര് വെളിപ്പെടുത്തില്ലെന്ന് ഉറപ്പില്‍ മാത്രമാണത്രെ ചില ബന്ധുക്കള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
സൊമാലിയയില്‍ അല്‍ ഷബാബ് തീവ്രവാദ സംഘം മതപരമായ കടുത്ത നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വസ്തിരധാരണത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും നല്‍കും.
അല്‍ ഷബാബ് ഗ്രൂപ്പില്‍ തന്നെ ഭിന്നിപ്പുണ്ടെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘടനിയെല ഒരു വിഭാഗമാണ് കൊലക്ക് പിന്നിലെന്ന് സംശയിക്കുന്നതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications