കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൊമാലിയ ആക്രമണം; തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് മന്ത്രിയെ വെടിവെച്ച് കൊന്നു

തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് മന്ത്രി അബ്ദുള്ളാഹി ഷെയ്ഖിനെ സൊമാലിയന്‍ നാവിക സേന വെടിവെച്ചു കൊന്നു.

  • By Akhila
Google Oneindia Malayalam News

മോഗദീഷു: തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് മന്ത്രി അബ്ദുള്ളാഹി ഷെയ്ഖിനെ സൊമാലിയന്‍ നാവിക സേന വെടിവെച്ചു കൊന്നു. മന്ത്രി അബ്ദുള്ളാഹി ഷെയ്ഖ് അബ്ബാസിനെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ വെടിവെച്ച് കൊന്നത്.

തലസ്ഥാനമായ മൊഗാദിഷുവിലെ പ്രസിഡണ്ട് കൊട്ടാരത്തിന്റെ അടുത്ത് വെച്ചാണ് മന്ത്രി അബ്ദുള്ളാഹിക്ക് വെടിയേറ്റത്. മന്ത്രിയുടെ മരണത്തെ തുടര്‍ന്ന് പ്രസിഡണ്ടിന്റെ എത്യോപ്യ സന്ദര്‍ശനം വെട്ടികുറച്ചു.

minister

സൊമാലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് അബാസ് അബ്ദുള്ളാഹി ഷെയ്ഖ്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് അബ്ദുള്ളാഹി. ബുധനാഴ്ച വൈകുന്നേരമായിരുന്ന സംഭവം.

ഒരു അഭയാര്‍ത്ഥി ക്യാംപില്‍ വളര്‍ന്ന അബ്ദുള്ളാഹി കഴിഞ്ഞ നവംബറിലാണ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുത്തത്. കാറിന് നേരെ സുരക്ഷാ ജീവനക്കാര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് മന്ത്രിയുടെ അംഗരക്ഷകര്‍ തിരിച്ച് വെടിയുതിര്‍ത്തു.

അംഗരക്ഷകരില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരു പ്രമുഖ മതകുടംബത്തില്‍ നിന്ന് വന്ന അബ്ദുള്ളാഹി അബ്ദുള്ളാഹി നയറോബിയില്‍ നിന്നാണ് പഠിച്ചത്.

English summary
Somalia attack: Minister Abas Abdullahi Sheikh killed in Mogadishu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X