കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധഭൂമി പോലെ മൊഗാദിഷു; ട്രക്ക് സ്‌ഫോടനത്തിലെ മരണം 230 കടന്നു

യുദ്ധഭൂമി പോലെ മൊഗാദിഷു; ട്രക്ക് സ്‌ഫോടനത്തിലെ മരണം 230 കടന്നു

  • By Desk
Google Oneindia Malayalam News

മൊഗാദിഷു: അത്യുഗ്ര സംഹാരശേഷിയുള്ള ട്രക്ക് ബോംബ് സ്‌ഫോടനം നടത്തിയ മൊഗാദിഷു യുദ്ധഭൂമി പോലെയായി. ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍, തകര്‍ന്നടിഞ്ഞ വീടുകളും കെട്ടിടങ്ങളും, കീഴ്‌മേല്‍മറിഞ്ഞ് കത്തിയമര്‍ന്ന വാഹനങ്ങള്‍, സ്‌കൂള്‍ വാനില്‍ കത്തിയമര്‍ന്ന കുട്ടികളുടെ ചാരമായ ശരീരാവശിഷ്ടങ്ങള്‍, ആശുപത്രികളെല്ലാം മൃതദേഹങ്ങളാലും പരിക്കേറ്റവരാലും നിറഞ്ഞിരിക്കുന്നു, എവിടെയും കൂട്ടക്കരച്ചിലുകളും ആര്‍ത്തനാദങ്ങളും മാത്രം...

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു
സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ ഹോട്ടലിനു പുറത്ത് ശനിയാഴ്ച രാത്രിയിലുണ്ടായ വന്‍ ട്രക്ക് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 231 ആയി. 275 പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. തിരക്കേറിയ റോഡിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട പലരുടെയും മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിയുകയോ ചിതറിത്തെറിക്കുകയോ ചെയ്തതിനാലാണിത്. തങ്ങളുടെ ഉറ്റവര്‍ ജീവിച്ചിരിക്കുന്നുണ്ടോ എന്ന് ഫോണ്‍ ചെയ്ത് പരിശോധിക്കുകയാണ് സോമാലിയക്കാരിപ്പോള്‍.

ദിലീപിനെ കേസില്‍ നിന്നും രക്ഷിക്കാന്‍ ബിജെപി?; കേന്ദ്രത്തില്‍ സമ്മര്‍ദ്ദംദിലീപിനെ കേസില്‍ നിന്നും രക്ഷിക്കാന്‍ ബിജെപി?; കേന്ദ്രത്തില്‍ സമ്മര്‍ദ്ദം

blast

സോമാലിയ കണ്ടതില്‍ വെച്ചേറ്റവും ഉഗ്രമായ സ്‌ഫോടനത്തെ തുടര്‍ന്ന് പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹി മുഹമ്മദ് ഫര്‍മാജോ മൂന്ന് ദിവസം ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഐക്യപ്പെടുകയും ഒന്നായി പ്രാര്‍ഥിക്കുകയും ചെയ്യേണ്ട സമയമാണിതെന്ന് പ്രസിഡന്റ് പറഞ്ഞു. ആക്രമണത്തിനിരയായവരെ പരമാവധി സഹായിക്കാന്‍ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. ആശുപത്രികളില്‍ രക്തത്തിന്റെ സ്റ്റോക്ക് തീര്‍ന്നതിനാല്‍ ആളുകള്‍ രക്തം ദാനം ചെയ്യാന്‍ മുന്നോട്ടുവരണമെന്ന് മേയര്‍ സാബിത്ത് അബ്ദി മുഹമ്മദ് ആഹ്വാനം ചെയ്തു.

മൊഗാദിഷുവിലെ നഗരമധ്യത്തിലുള്ള കെ 5 ജങ്ഷനില്‍ ജനത്തിരക്കേറിയ സഫാരി ഹോട്ടലിനു പുറത്തായിരുന്നു ഭീകരാക്രമണം നടന്നത്. നിരവധി സര്‍ക്കാര്‍ ഓഫിസുകളും ഹോട്ടലുകളും റസ്റ്ററന്റുകളുമുള്ള മേഖലയാണിത്. സോമാലിയ വിദേശകാര്യമന്ത്രാലയം ഹോട്ടലിന്റെ സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. ഭീകരര്‍ ആദ്യം ഹോട്ടലിന്റെ ഗേറ്റില്‍ സ്‌ഫോടനം നടത്തുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. തുടര്‍ന്ന് ആയുധധാരികളായ നാലംഗ സംഘം അകത്തുകയറി ഹോട്ടലിനകത്തും പുറത്തുമുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. വിവരമറിഞ്ഞെത്തിയ പൊലിസുമായും ഭീകരര്‍ ഏറെ നേരം ഏറ്റുമുട്ടി.

തുടര്‍ന്നാണ് ഹോട്ടനു പുറത്തുള്ള റോഡരികില്‍ അത്യുഗ്ര ശേഷിയുള്ള സ്‌ഫോടനം നടക്കുന്നത്. നിറയെ സ്‌ഫോടകവസ്തുക്കളുമായെത്തിയ ട്രക്കാണ് പൊട്ടിത്തെറിച്ചതെന്ന് പോലിസ് അറിയിച്ചു. അടുത്ത കാലത്തായി സോമാലിയയിലുണ്ടായ സ്‌ഫോടനങ്ങളില്‍ ഏറ്റവും വലിയതാണ് ഇവിടെ നടന്നതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സോമാലിയന്‍ പ്രതിരോധ മന്ത്രിയും സൈനികത്തലവനും കാരണമൊന്നും പറയാതെ രാജിവച്ചൊഴിഞ്ഞതിന്റെ ഉടനെയാണ് സ്‌ഫോടനമുണ്ടായതെന്ന കാര്യം ശ്രദ്ധേയമാണ്.

English summary
The death toll from Saturday's truck bomb blast in Somalia's capital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X