കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൊമാലിയന്‍ കൊള്ളക്കാരില്‍ നിന്ന് ഇന്ത്യക്കാരെ മോചിപ്പിച്ചു; ലക്ഷ്യം ഇന്ത്യ!! ആവശ്യം നിര്‍ണ്ണായകം

Google Oneindia Malayalam News

മൊഗാഡിഷു: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി. എട്ട് ഇന്ത്യക്കാരെയാണ് സൊമാലിയന്‍ സുരക്ഷാ സേന മോചിപ്പിച്ചത്. ചൊവ്വാഴ്ച കൊള്ളക്കാരില്‍ നിന്ന് സുരക്ഷാ സേന ചരക്കുകപ്പല്‍ പിടിച്ചെടുക്കുകയും പത്ത് ജീവനക്കാരില്‍ രണ്ട് പേരെ മോചിപ്പിക്കുകയും ചെയ്തിരുന്നു. എട്ട് കപ്പല്‍ ജീവനക്കാരെ മോചിപ്പിച്ചതായി ബുധനാഴ്ചയാണ് സൊമാലിയന്‍ സുരക്ഷാ സേന അറിയിച്ചത്.

ഏപ്രില്‍ ആദ്യവാരം 11 ജീവനക്കാരുമായി യെമനില്‍ നിന്ന് ദുബായിലേയ്ക്ക് പോയ അല്‍ കൗസര്‍ എന്ന ഇന്ത്യന്‍ ചരക്കുകപ്പലാണ് കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്. ഇന്ത്യന്‍ കപ്പലിനെ ആക്രമിച്ച് ജീവനക്കാരെ രക്ഷിക്കാനുള്ള ശ്രമം സുരക്ഷാ സേന നടത്തിയെങ്കിലും 10 പേരില്‍ രണ്ട് പേരെ മാത്രം രക്ഷിക്കാനാണ് സൊമാലിയന്‍ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞത്. ശേഷിക്കുന്ന ഒമ്പതുപേരെ കടല്‍ക്കൊള്ളക്കാര്‍ സങ്കേതത്തിലേയ്ക്ക് കൊണ്ടുപോയെന്ന് സേന അറിയിച്ചിരുന്നു. മുംബൈ സ്വദേശികളാണ് കപ്പല്‍ ജീവനക്കാര്‍. ഏപ്രില്‍ ഒന്നിന് യെമനിലെ അല്‍ മുക്കാല തുറമുഖത്തുനിന്ന് ദുബായിലേയ്ക്ക് പോകുകായിരുന്ന കപ്പല്‍ ആയുധധാരികളായ കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ച വിവരം കപ്പലിന്റെ ക്യാപ്റ്റന്‍ ദുബായില്‍ അറിയിക്കുകയായിരുന്നു.

pyeguiaax

ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന കടല്‍ക്കൊള്ളക്കാരെ വിട്ടയ്ക്കുന്നതിന് ഇന്ത്യയോട് വിലപേശുന്നതിന് തടവിലാക്കിയ കപ്പല്‍ ജീവനക്കാരെ ഉപയോഗിക്കുമെന്ന് കടല്‍ക്കൊള്ളക്കാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്ന 117 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ വിട്ടകിട്ടുകയാണ് സംഘത്തിന്‍രെ ലക്ഷ്യം.

ഏപ്രിലില്‍ കൊള്ളക്കാര്‍ പിടികൂടിയ രണ്ട് കപ്പലുകള്‍ ഇന്ത്യന്‍- ചൈനീസ് നാവിക സേന സംയുക്തമായി മോചിപ്പിച്ചിരുന്നു. സെമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് പിടിച്ചെടുത്ത മത്സ്യബന്ധന ബോട്ടുപയോഗിച്ചാണ് കൊള്ളക്കാര്‍ കപ്പലുകളെ ആക്രമിക്കുന്നത്. കടല്‍ യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തിയിരുന്ന കടല്‍ക്കൊള്ളക്കാര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായതായി സൊമാലിയന്‍ സുരക്ഷാ സേന വ്യക്തമാക്കി.

English summary
Somalia's military has rescued eight Indian crew members who had been held hostage by pirates, an official said on Wednesday. The sailors of a ship hijacked last week were rescued after regional forces surrounded their pirate captors in a small village outside Hobyo town, Abdullahi Ahmed Ali, said the town's mayor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X