യുഎഇ അധികൃതരുടെ 10 ദശലക്ഷം ഡോളര്‍ സോമാലിയന്‍ വിമാനത്താവളത്തില്‍
മൊഗാദിഷു: യുഎഇയുടെ വിമാനത്തിലെത്തിയ 10 ലക്ഷം ഡോളര്‍ സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. യുഎഇ തലസ്ഥാനമായ അബൂദബിയില്‍ നിന്നെത്തിയ റോയല്‍ ജെറ്റ് വിമാനത്തില്‍ നിന്നാണ് പണം അടങ്ങിയ ബാഗ് പിടികൂടിയതെന്ന് സോമാലിയന്‍ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
വിമാനത്തില്‍ ശ്രദ്ധിക്കപ്പെടാതെ കിടന്ന മൂന്ന് ബാഗുകളിലായാണ് പണം കണ്ടെത്തിയത്. ഈ ബാഗുകള്‍ വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് വിട്ടുനല്‍കാന്‍ സോമാലിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സോമാലിയന്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരും മൊഗാദിഷുവിലെ യു.എ.ഇ എംബസി ഉദ്യോഗസ്ഥരും തമ്മില്‍ ഉടലെടുത്ത തര്‍ക്കം മണിക്കൂറുകളോളം നീണ്ടു. സൗദിയുടെ ആഢംബര വിമാനമാണ് റോയല്‍ ജെറ്റ്.

9.6 ദശലക്ഷം ഡോളറാണ് മൂന്ന് ബാഗുകളില്‍ നിന്ന് ലഭിച്ചതെന്നും അതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പണം എവിടെ നിന്ന് വന്നു, ആരൊക്കെയാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്, എന്തിനാണ് പണം കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളാണ് സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കുക.
അതേസമയം, സിവിലിയന്‍ വിമാനത്തില്‍ നിന്ന് 10 ദശലക്ഷം ഡോളര്‍ പിടിച്ചെടുത്ത സോമാലിയന്‍ അധികൃതരുടെ നടപടിയെ യു.എ.ഇ അപലപിച്ചു. സോമാലി സൈനികരുടെ പരിശീലനം ലക്ഷ്യമിട്ടാണ് പണം എത്തിച്ചതെന്നും അത് പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ യു.എ.ഇ സൈനിക ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയതായും യു.എ.ഇ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
അടുത്തകാലത്തായി യുഎഇയും സോമാലിയയും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഖത്തര്‍ ഉപരോധത്തെ പിന്തുണയ്ക്കാന്‍ സോമാലിയ വിസമ്മതിച്ചതാണ് കാരണം. ഇക്കാര്യത്തില്‍ സൗദിയും യുഎഇയും ചേര്‍ന്ന് രാജ്യത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. എന്നാല്‍ ഉപരോധത്തിന്റെ കാര്യത്തില്‍ നിഷ്പക്ഷ സമീപനമാണ് രാജ്യത്തിന്റേതെന്നാണ് സോമാലിയന്‍ അധികൃതരുടെ നിലപാട്.
സോമാലിയയിലെ വിമത നിയന്ത്രണത്തിലുള്ള വടക്കന്‍ പ്രദേശമായ സോമാലിലാന്റുമായി ബോര്‍ബെറ പോര്‍ട്ടിന്റെ നടത്തിപ്പില്‍ കഴിഞ്ഞ മാസം യു.എ.ഇ കരാറുണ്ടാക്കിയത് സോമാലിയന്‍ ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു. ഔദ്യോഗിക ഭരണകൂടത്തിന് പുറത്ത് വിമതരുമായുണ്ടാക്കിയ കരാര്‍ നിലനില്‍ക്കില്ലെന്നാണ് സോമാലിയയുടെ നിലപാട്. ഇതിനെതിരേ യു.എന്‍ ഇടപടണമെന്ന് സോമാലിയ ആവശ്യപ്പെട്ടിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications