കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ അധികൃതരുടെ 10 ദശലക്ഷം ഡോളര്‍ സോമാലിയന്‍ വിമാനത്താവളത്തില്‍

  • By Desk
Google Oneindia Malayalam News

മൊഗാദിഷു: യുഎഇയുടെ വിമാനത്തിലെത്തിയ 10 ലക്ഷം ഡോളര്‍ സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. യുഎഇ തലസ്ഥാനമായ അബൂദബിയില്‍ നിന്നെത്തിയ റോയല്‍ ജെറ്റ് വിമാനത്തില്‍ നിന്നാണ് പണം അടങ്ങിയ ബാഗ് പിടികൂടിയതെന്ന് സോമാലിയന്‍ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.


വിമാനത്തില്‍ ശ്രദ്ധിക്കപ്പെടാതെ കിടന്ന മൂന്ന് ബാഗുകളിലായാണ് പണം കണ്ടെത്തിയത്. ഈ ബാഗുകള്‍ വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് വിട്ടുനല്‍കാന്‍ സോമാലിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സോമാലിയന്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരും മൊഗാദിഷുവിലെ യു.എ.ഇ എംബസി ഉദ്യോഗസ്ഥരും തമ്മില്‍ ഉടലെടുത്ത തര്‍ക്കം മണിക്കൂറുകളോളം നീണ്ടു. സൗദിയുടെ ആഢംബര വിമാനമാണ് റോയല്‍ ജെറ്റ്.

somali

9.6 ദശലക്ഷം ഡോളറാണ് മൂന്ന് ബാഗുകളില്‍ നിന്ന് ലഭിച്ചതെന്നും അതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പണം എവിടെ നിന്ന് വന്നു, ആരൊക്കെയാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്, എന്തിനാണ് പണം കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളാണ് സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കുക.

അതേസമയം, സിവിലിയന്‍ വിമാനത്തില്‍ നിന്ന് 10 ദശലക്ഷം ഡോളര്‍ പിടിച്ചെടുത്ത സോമാലിയന്‍ അധികൃതരുടെ നടപടിയെ യു.എ.ഇ അപലപിച്ചു. സോമാലി സൈനികരുടെ പരിശീലനം ലക്ഷ്യമിട്ടാണ് പണം എത്തിച്ചതെന്നും അത് പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ യു.എ.ഇ സൈനിക ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയതായും യു.എ.ഇ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.


അടുത്തകാലത്തായി യുഎഇയും സോമാലിയയും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഖത്തര്‍ ഉപരോധത്തെ പിന്തുണയ്ക്കാന്‍ സോമാലിയ വിസമ്മതിച്ചതാണ് കാരണം. ഇക്കാര്യത്തില്‍ സൗദിയും യുഎഇയും ചേര്‍ന്ന് രാജ്യത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. എന്നാല്‍ ഉപരോധത്തിന്റെ കാര്യത്തില്‍ നിഷ്പക്ഷ സമീപനമാണ് രാജ്യത്തിന്റേതെന്നാണ് സോമാലിയന്‍ അധികൃതരുടെ നിലപാട്.


സോമാലിയയിലെ വിമത നിയന്ത്രണത്തിലുള്ള വടക്കന്‍ പ്രദേശമായ സോമാലിലാന്റുമായി ബോര്‍ബെറ പോര്‍ട്ടിന്റെ നടത്തിപ്പില്‍ കഴിഞ്ഞ മാസം യു.എ.ഇ കരാറുണ്ടാക്കിയത് സോമാലിയന്‍ ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു. ഔദ്യോഗിക ഭരണകൂടത്തിന് പുറത്ത് വിമതരുമായുണ്ടാക്കിയ കരാര്‍ നിലനില്‍ക്കില്ലെന്നാണ് സോമാലിയയുടെ നിലപാട്. ഇതിനെതിരേ യു.എന്‍ ഇടപടണമെന്ന് സോമാലിയ ആവശ്യപ്പെട്ടിരുന്നു.

അൾജീരിയയിൽ സൈനിക വിമാനം തകർന്നു വീണു; നൂറിലേറെ സൈനികർക്ക് ദാരുണാന്ത്യം... അൾജീരിയയിൽ സൈനിക വിമാനം തകർന്നു വീണു; നൂറിലേറെ സൈനികർക്ക് ദാരുണാന്ത്യം...

English summary
The United Arab Emirates (UAE) has denounced the seizure of what it described as a civilian aircraft carrying nearly $10m by Somali authorities at Mogadishu airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X