കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്നില്‍ പാകിസ്താനെയും ചൈനയേയും ഉന്നമിട്ട് മോദി, 'തീവ്രവാദത്തെ രാഷ്ട്രീയ ആയുധമാക്കുന്നു'

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പാകിസ്താനേയും ചൈനയേയും പേരെടുത്ത് പറയാതെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ സംഘടനയായ താലിബാന്‍ ഭരണം പിടിച്ചെടുത്തത് സൂചിപ്പിച്ചാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. സങ്കുചിത ചിന്തകളും തീവ്രവാദവും ലോകത്തിന് വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി, കൊവിഡ് പോരാളികളുടെ കുടുംബത്തിനൊപ്പമെന്ന് മോദിയുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി, കൊവിഡ് പോരാളികളുടെ കുടുംബത്തിനൊപ്പമെന്ന് മോദി

തീവ്രവാദത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന ചില രാഷ്ട്രങ്ങളുണ്ട്. തീവ്രവാദം അവര്‍ക്ക് തന്നെ ഭീഷണിയായി മാറും എന്നാണ് അത്തരം രാഷ്ട്രങ്ങള്‍ മനസ്സിലാക്കേണ്ടതെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഭീകരവാദത്തെ പരിപോഷിപ്പിക്കാനായി അഫ്ഗാനിസ്ഥാനെ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ നിലവില സാഹചര്യം തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചൂഷണം ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നത് എന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി.

un

Recommended Video

cmsvideo
Bilateral Relationship Will Touch New Heights': PM Modi To US VP Kamala Harris

അഫ്ഗാനിസ്ഥാനെ ഭീകരവാദ സംഘടനകളുടെ മണ്ണാക്കി മാറ്റാന്‍ സാധിക്കില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ കുട്ടികളും സ്ത്രീകളും അടക്കമുളള ന്യൂനപക്ഷങ്ങള്‍ക്ക് ലോകത്തിന്റെ സഹായം ആവശ്യമാണ്. പല കാര്യങ്ങളിലും ഐക്യരാഷ്ട്രസഭയ്ക്ക് വീഴ്ച പറ്റിയതായി മോദി കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ പ്രസക്ത നിലനിര്‍ത്തണമെങ്കില്‍ അത് കൂടുതല്‍ മെച്ചപ്പെടുത്തുകയും വിശ്വാസ്യത ഉയര്‍ത്തുകയും വേണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധി, കൊവിഡ് 19, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരവാദം, അഫ്ഗാന്‍ പ്രശ്‌നം അടക്കമുളള പ്രശ്‌നങ്ങള്‍ മോദി ചൂണ്ടിക്കാട്ടി. നമ്മുടെ സമുദ്രങ്ങള്‍ നമ്മുടെ പാരമ്പര്യം കൂടിയാണ്. സമുദ്രത്തിന്റെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുക മാത്രമാണ് ചെയ്യേണ്ടത്. അതിനെ നശിപ്പിക്കരുത്. അന്താരാഷ്ട്ര വ്യാപാരത്തിന്റെ ജീനനാഡിയാണ് സമുദ്രങ്ങള്‍. കയ്യേറ്റത്തിനുളള ശ്രമങ്ങളില്‍ നിന്നും സമുദ്രങ്ങളെ സംരക്ഷിക്കണം എന്നും നരേന്ദ്ര മോദി പറഞ്ഞു. ലോകത്ത് ഓരോ ആറാമത്തെ വ്യക്തിയും ഇന്ത്യക്കാരനാണ്. ഇന്ത്യക്കാര്‍ പുരോഗമിക്കുമ്പോള്‍ അത് ലോകത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയാണ് എന്നും മോദി പറഞ്ഞു.

കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി ലോകം 100 വര്‍ഷത്തിനിടെ കാണാത്ത ഒരു മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. കൊവിഡ് കാരണം ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംങ്ങള്‍ക്ക് പ്രധാനമന്ത്രി യുഎന്‍ വേദിയില്‍ ആദരാജ്ഞലി അര്‍പ്പിച്ചു. ലോകത്തിലെ തന്നെ ആദ്യത്തെ ഡിഎന്‍എ വാക്‌സിന്‍ ഉത്പാദിച്ചത് ഇന്ത്യ ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെതിരെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ മൂക്കിലൂടെ ഉപയോഗിക്കാവുന്ന വാക്‌സിന്‍ വികസിപ്പിക്കുകയാണ് എന്നും മോദി വ്യക്തമാക്കി.

എന്തൊരു മാറ്റം, എങ്കിലും അന്നും ഇന്നും സുന്ദരി... കാവ്യാ മാധവന്റെ വേറിട്ട ചിത്രങ്ങൾ കാണാം

English summary
Some countries using terror as a political tool, Narendra Modi aims at Pakistan and China at UN
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X