കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ വീണ്ടും ചോർന്നു; ചോർന്നത് 419 ദശലക്ഷം ഫോൺ നമ്പറുകൾ!

Google Oneindia Malayalam News

ഉപഭോക്താക്കളുടെ രഹസ്യങ്ങൾ ചോർന്ന സംഭവത്തിൽ ഫേസ്ബുക്ക് കരകയറി വരുന്നതേയുള്ളൂ. എന്നാൽ വീണ്ടും ഫേസ്ബുക്ക് പ്രതിസന്ധിയിലായിരിക്കുകയാണ്. ഫേസ്ബുക്കിന്റെ ദശലക്ഷകണക്കിന് ഉപഭോക്താക്കശളുടെ ഫോൺ നമ്പറുകൾ ആർക്ക് വേണമെങ്കിൽ ലഭിക്കാവുന്ന തരത്തിലുള്ള ഡാറ്റാബേസിൽ കണ്ടെത്തി. 419 മില്ല്യൺ ആൾക്കാരുടെ രേഖകളാണ് ചോർന്നിരിക്കുന്നത്.

ലിവിങ് ടുഗെദർ നിരോധിക്കണം; സർക്കാർ മുൻകൈയ്യെടുക്കണം, അത്തരം സ്ത്രീകൾ 'വെപ്പാട്ടി'ളെ പോലെന്ന്...ലിവിങ് ടുഗെദർ നിരോധിക്കണം; സർക്കാർ മുൻകൈയ്യെടുക്കണം, അത്തരം സ്ത്രീകൾ 'വെപ്പാട്ടി'ളെ പോലെന്ന്...

യുഎസിൽ 133 മില്ല്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്. ബ്രട്ടണിൽ 18 മില്ല്യൺ ഉപഭോക്താക്കളുടെയും വിയറ്റ്നാമിൽ അമ്പതിലധികം മില്ല്യൺ ഉപോഭോക്താക്കളുടെ വിവരങ്ങളാണ് പുറത്തായതെന്ന് ടെക്ക് ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇന്ത്യക്കാർക്ക് വിഷമിക്കേണ്ടതില്ല. ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നാണ് വിവരം.

Facebook

കേംബ്രിഡ്ജ് അനലറ്റിക്ക് ഫേസ്ബുക്ക് വിവരങ്ങൾ ചോർത്തിയത് ഫേസ്ബുക്കിന് പൊല്ലാപ്പായിരുന്നു. അതിനു ശേഷം അതീവ സുരക്ഷ ക്രമീകരണങ്ങളായിരുന്നു ഫേസ്ബുക്ക് ഉഫയോഗിച്ചിരുന്നത്. എന്നാൽ വീണ്ടും ഉപഭോക്താക്കളുടെ വിവിരങ്ങൾ ചോർന്നെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.


87 മില്യൻ ഉപയോക്താക്കളുടെ ഡേറ്റ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ബ്രിട്ടിഷ് കമ്പനി കേംബ്രിജ് അനലിറ്റിക്കയുമായി പങ്കുവെച്ചു എന്ന കുറ്റത്തിന് ഫേസ്ബുക്കിന് അഞ്ച് മില്ല്യൺ ഡോളർ പിഴ അടക്കാൻ മുൻപ് വിധിച്ചിരുന്നു. ഡേറ്റാ ചോർച്ച സംഭവത്തിൽ ഫെയ്സ്ബുക് വഴി ലോകമാകെ 8.70 കോടി പേരുടെ വ്യക്തിവിവരങ്ങൾ നഷ്ടപ്പെട്ടെന്നാണു അന്ന് പുറത്ത് വന്ന വിവരം. ഇന്ത്യയിലെ 5,62,455 പേരുടെ വ്യക്തിഗത വിവരങ്ങളും ചോർന്നിരുന്നു.

English summary
Some Facebook profiles have been exposed in a new breach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X