ദുരൂഹതകളുടെ രാജ്യം... ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച ഉത്തര കൊറിയയെ കുറിച്ച്...
ഉത്തര കൊറിയയെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം എന്ന് ചോദിച്ചാല്‍ വളരെ കുറച്ച് മറുപടികളേ പറയാനുണ്ടാകൂ. കാരണം നിഗൂഢമാണ് അവരുടെ കാര്യങ്ങള്‍. വിദേശ രാജ്യങ്ങളോടുള്ള ഇടപെടലുകള്‍ തുലോം തുച്ഛമാണ്. ഉള്ളതാകട്ടെ ചൈനയെ പോലുള്ളവരോട് മാത്രം.
എന്നാല്‍ ഏറെ കഥകള്‍ ആ രാജ്യത്തെ കുറിച്ച് പ്രചരിയ്ക്കുന്നുണ്ട്. പ്രത്യേകിച്ചും രാഷ്ട്രത്തലവനായ കിം ജോങ് ഉന്നുമായി ബന്ധപ്പെട്ട്.
ഏകകക്ഷി ജനാധിപത്യമാണ് നാട്ടിലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കിം ജോങ് ഉന്നിന്റെ ഏകാധിപത്യമാണ് അവിടെ നടമാടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിപിആര്‍കെ
ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ- ഡിപിആര്‍കെ എന്നാണ് ഔദ്യോഗിക പേര്. എന്നാല്‍ ഡെമോക്രസി ഇവിടെ പേരിന് പോലും ഇല്ലെന്നാണ് ആരോപണം.

ചരിത്രം
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് കൊറിയ എന്ന ഏകരാജ്യം ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ആയി മാറുന്നത്. അമേരിക്കയുടെ കോളനി ആയിരുന്ന ഭാഗം ദക്ഷിണ കൊറിയയായി. യുഎസ്എസ്ആറിന്റെ കീഴിലുണ്ടായിരുന്നത് ഉത്തര കൊറിയയും.

കമ്യൂണിസം
ഉത്തര കൊറിയയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരാണ് ഭരിയ്ക്കുന്നത് എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഏകാധിപത്യവും കുടുംബാധിപത്യവും ചേര്‍ന്ന ഒരു ഭരണകൂടമാണ് അവിടെയുള്ളത്.

കമ്യൂണിസത്തില്‍ തുടങ്ങി
തുടക്കകാലം അവിടെ കമ്യൂണിസവും സോഷ്യലിസവും ഒക്കെ ഉണ്ടായിരുന്നു. കിം യോങ് ഉന്‍ ആയിരുന്നു ആദ്യ ഭരണാധികാരി. ഇദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് മകന് കിം ജോങ് ഇല് സ്ഥാനമേറ്റു. ഇതോടെ ഏകാധിപത്യ പ്രവണത രൂക്ഷമായി. കിം ജോങ് ഇല്ലിന്റെ മരണത്തിന് ശേഷം ഇളയ മകന് കിം ജോങ് ഉന്‍ നേതാവായപ്പോള്‍ അത് പൂര്‍ത്തിയായി.

സൈനികനല്ലാത്ത സൈനിക മേധാവി
വലിയ സൈന്യമുണ്ട് ഉത്തര കൊറിയയ്ക്ക്. ഒരുപാട് ആയുധങ്ങളും ഉണ്ട്. എന്നാല്‍ സൈനിക മേധാവിയും രാഷ്ട്രത്തലവനും ആയ കിം ജോങ് ഉന്‍ ഒരു ദിവസം പോലും സൈനിക പരിശീലനം നേടിയിട്ടില്ല.

കിമ്മിന്റെ ക്രൂരതകള്‍
എതിര് ശബ്ദമുയര്‍ത്തുന്നവരെ നിഷ്കരുണം കൊല ചെയ്യുന്നതാണ് ഉത്തര കൊറിയയിലെ രീതി. കിം ജോങ് ഉന്‍ അതി ക്രൂരമായ കൊലപാതകങ്ങളാണ് നടത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്വന്തം അമ്മാവനെ പട്ടിണിയ്ക്കിട്ട വേട്ട നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുത്തുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീടത് തെറ്റാണെന്ന് തെളിഞ്ഞു.

ഇന്റര്‍നെറ്റ് ഉണ്ട്/ഇല്ല
ഇന്റര്‍നെറ്റിന്റെ വിശാല ലോകം ഉത്തര കൊറിയയിലെ സാധാരണക്കാര്‍ക്ക് അന്യമാണ്. സര്‍ക്കാര്‍ മേഖലയില്‍ സേവനം ലഭ്യമാണെങ്കിലും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്വാങ്മ്യോഗ് ആണ് സാധാരണക്കാര്‍ക്ക് ലഭിയ്ക്കുന്നത്.

സ്വന്തമായി ടൈം സോണ്‍
ലോക രാഷ്ട്രങ്ങളെല്ലാം അന്താരാഷ്ട്ര ടൈം സോണിന്റെ അടിസ്ഥാനത്തിലാണ് സമയം കണക്കാക്കുന്നത്. എന്നാല്‍ ഉത്തര കൊറിയയ്ക്ക് സ്വന്തമായി ഒരു ടൈം സോണുണ്ട്- പ്യോംഗ്യാങ് ടൈം സോണ്‍.

സമ്പൂര്‍ണ സാക്ഷര
തങ്ങളുടെ പൗരന്മാര് 100 ശതമാനവും സാക്ഷരരാണെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്.

അമേരിയ്ക്കന്‍ പടക്കപ്പല്‍
ലോകത്ത് ഒരു രാജ്യത്തിന് മാത്രം അവകാശപ്പെടാവുന്ന ഒന്നുണ്ട് ഉത്തര കൊറിയയ്ക്ക്. ഇവരുടെ പക്കല്‍ പിടിച്ചെടുത്ത ഒരു അമേരിയ്ക്കന്‍ പടക്കപ്പല്‍ ഇപ്പോഴും ഉണ്ടത്രെ.

സ്വന്തം കലണ്ടര്‍
രാഷ്ട്രപിതാവായ കിം സങ് ഇല്ലിന്റെ ജനന ദിവസം മുതലാണ് ഉത്തരകൊറിയയിലെ കലണ്ടര്‍ തുടങ്ങുന്നത്. ഇപ്പോള്‍ അവിടെ വെറും 106 വര്‍ഷമേ ആയിട്ടുള്ളു. നമ്മളൊക്കെ 2016 ല്‍ ആണല്ലോ.

ഹെയര്‍ സ്റ്റൈല്‍
മുടി വെട്ടുന്നതിന് പോലും ഉണ്ട് അവിടെ ചില നിയന്ത്രണങ്ങള്‍. 28 തരം ഹെയര്‍ സ്റ്റൈലുകളുണ്ട്. അവയില്‍ ഏതെങ്കിലും ഒന്ന് മാത്രമേ തിരഞ്ഞെടുക്കാവൂ.

ബൈബിളും അശ്ലീലവും
ബൈബിള്‍ കൈയ്യില്‍ വച്ചാലും അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാലും ഉത്തര കൊറിയയില്‍ ഒറ്റ ശിക്ഷയേ ഉള്ളൂ... വധശിക്ഷ.

ജീന്‍സ് പാടില്ല
ഉത്തര കൊറിയയില്‍ ജീന്‍സും ലെഗ്ഗിംഗ്സും ധരിയ്ക്കുന്നതിന് വിലക്കുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications