കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന്‍ അമ്മയ്ക്ക് നല്‍കിയ സമ്മാനം 'കിഡ്‌നി'

  • By Sruthi K M
Google Oneindia Malayalam News

ദുബായ്: സ്വന്തം കിഡ്‌നി നല്‍കി മകന്‍ അമ്മയെ അപകടത്തില്‍ നിന്നു രക്ഷിച്ചു. ഇരുപത്തിരണ്ടുകാരനാണ് കിഡ്‌നി അമ്മയ്ക്ക് സമ്മാനമായി നല്‍കിയത്. സൗദി അറേബ്യയിലാണ് ഇങ്ങനെയൊരു പുണ്യ പ്രവൃത്തി നടന്നിരിക്കുന്നത്. കിഡ്‌നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

അമ്മയ്ക്ക് കിഡ്‌നി നല്‍കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് ഹസന്‍ അല്‍ ജെറ്റീല്‍ എന്ന 22കാരന്‍ പറയുന്നു. ഒരമ്മയ്ക്ക് മകന്‍ നല്‍കുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും ഇത്. കിഡ്‌നി കേടായി രണ്ടു വര്‍ഷത്തോളമായി തന്റെ അമ്മ ചികിത്സയിലായിരുന്നു എന്ന് ഹസന്‍ പറയുന്നു.

surgery

അമ്മയ്ക്ക് വേണ്ടി എന്തു ചെയ്യാനാകുമെന്ന് ഹസന്‍ ചിന്തിച്ചു. ഒടുവില്‍ ഹസന്‍ തീരുമാനിക്കുകയായിരുന്നു സ്വന്തം കിഡ്‌നി നല്‍കി അമ്മയെ രക്ഷിക്കാമെന്ന്. ഇത് എന്റെ അമ്മയ്ക്ക് നല്‍കുന്ന ചെറിയൊരു സമ്മാനം മാത്രമാണെന്നാണ് ഹസന്‍ പറഞ്ഞത്.

സൗദി അറേബ്യയിലെ സദ ന്യൂസ്‌പേപ്പറിനോടാണ് ഹസന്‍ ഇങ്ങനെ പറഞ്ഞത്. ഇതൊരു വലിയ കാര്യമായി എനിക്ക് തോന്നിയിട്ടില്ല. അമ്മയെ രക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്നും ഈ മകന്‍ പറഞ്ഞു. ദമാമിലെ കിംഗ് ഫഹദ് ആശുപത്രിയാണ് ശസ്ത്രിക്രിയ നടത്തിയത്.

English summary
A 22-year-old Saudi man donated a kidney to his ill mother and said after a successful operation at the hospital that it was just a “little gitf'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X