മകൻ ശതകോടീശ്വരൻ, ലക്ഷങ്ങൾ വരുമാനം; അച്ഛനും അമ്മയും അറിഞ്ഞാൽ വീടിനുപുറത്താക്കും; കാരണം
താന്‍ കോടീശ്വരനാണെന്ന് അറിഞ്ഞാല്‍ തന്റെ മാതാപിതാക്കള്‍ താനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുമെന്ന് ഈ 26 കാരന് ഉറപ്പിച്ച് പറയുന്നു.

സാധാരണ മക്കള്‍ വലിയ സമ്പന്നരൊക്കെ ആയാല്‍ രക്ഷിതാക്കള്‍ക്ക് വലിയ സന്തോഷമാവും. അത് മറ്റുള്ളവരോട് അഭിമാനത്തോടെ പറയുകയും ചെയ്യും. എന്നാല്‍ ഇവിടെയൊരു മകന് താന്‍ ശതകോടീശ്വരനായിട്ടും അക്കാര്യം അച്ഛനേയും അമ്മേയും അറിയിക്കാതെ നടക്കുകയാണ്.
അക്കാര്യം അവര്‍ അറിഞ്ഞാല്‍ തന്നെ ഉപേക്ഷിക്കുമെന്നാണ് യുവാവ് പറയുന്നത്. എന്തുകൊണ്ടായിരിക്കും അങ്ങനെയെന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ കരുതുന്നത്. അതിനുള്ള ഉത്തരം നമുക്ക് നോക്കാം.

കോടീശ്വരനാണെന്ന് മാതാപിതാക്കൾക്ക് അറില്ല...
താന്‍ കോടീശ്വരനാണെന്ന് അറിഞ്ഞാല്‍ തന്റെ മാതാപിതാക്കള്‍ താനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുമെന്ന് ഈ 26 കാരന് ഉറപ്പിച്ച് പറയുന്നു. സംകഭകനാണ് ഈ 26കാരന് ഇ കോമേഴ്സ് വഴിയാണ് ഈ യുവാവ് കോടീശ്വരനായത്. സാധാരണ മക്കള്‍ 26 വയസ്സിലൊക്കെ ഇത്ര വലിയ നിലയിലേക്ക് എത്തുമ്പോള്‍ മാതാപിതാക്ക സന്തോഷിക്കണമല്ലോ..എന്നാല്‍ ഇവിടെ മറിച്ച് സംഭവിക്കാൻ കാരണമെന്താണ്..

അവർ അത് വിശ്വസിക്കില്ല...
യുവാവ് പറയുന്നത് താന്‍ വ്യവസായത്തിലൂടെ പണം ഉണ്ടാക്കിയെന്ന് അവര്‍ വിശ്വസിക്കില്ലെ എന്നാണ്. മാഫിയ പ്രവര്‍ത്തനത്തിലൂടെ താന്‍ പണമുണ്ടാക്കിയതായാണ് അവര്‍ കരുതുക എന്നും ഇദ്ദേഹം പറയുന്നു.. നിലവില്‍ സൂറിച്ചില്‍ താമസിക്കുന്ന ഗ്യൂസെപ്പെ ഇ-കൊമേഴ്സ് വഴിയാണ് സമ്പന്നനായത്, എന്നാല്‍ താനൊരു മാഫിയ മുതലാളിയാണെന്ന് കുടുംബം കരുതുമെന്ന് വിശ്വസിക്കുന്നതിനാല്‍ അദ്ദേഹം ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞില്ല.

ലക്ഷങ്ങളുടെ വാച്ച്..
'എന്റെ മാതാപിതാക്കള്‍ക്ക്, എന്റെ സമ്പത്ത് മനസ്സിലാക്കാന്‍ കഴിയില്ല. എനിക്ക് അവരോട് സത്യം പറയാന്‍ കഴിയില്ല, കാരണം അവര്‍ക്ക് ഒരിക്കലും മനസ്സിലാകില്ല - ലാഭത്തിനായി സാധനങ്ങള്‍ വീണ്ടും വില്‍ക്കുന്നതിനെക്കുറിച്ച് അവര്‍ ഒരിക്കലും കേട്ടിട്ടില്ല,' അദ്ദേഹം പറഞ്ഞതായി മിറര്‍ ഉദ്ധരിച്ചു. 'അവര്‍ക്ക് എന്നെ അറിയാം, ഞാനൊരു നല്ല മനുഷ്യനാണെന്ന് അവര്‍ക്കറിയാം, പക്ഷേ ഞാന്‍ ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പ്രവൃത്തിയാണ് ചെയ്യുന്നതെന്ന് തല്‍ക്ഷണം വിശ്വസിക്കും. 27,000 പൗണ്ട് വിലയുള്ള ഒരു ഡയമണ്ട് വാച്ച് എന്റെ പക്കലുണ്ട്, ഞാന്‍ അത് അവരുണ്ടാകുമ്പോൾ ധരിക്കാറില്ല. യുവാവ് പറഞ്ഞു.

മാസം ലക്ഷങ്ങൾ വരുമാനം...
3CC ഗ്രൂപ്പ് എജി എന്ന ബിസിനസ്സിലൂടെ ഗ്യൂസെപ്പെ പ്രതിമാസം 85,000 പൗണ്ട് (83.69 ലക്ഷം രൂപ) സമ്പാദിക്കുന്നു. മക്ലാരന് 570S, Mercedes AMG GLC തുടങ്ങിയ ഉയര്‍ന്ന നിലവാരമുള്ള കാറുകള്‍ അയാള്‍ക്ക് ഇഷ്ടമാണ്; ഡിസൈനര്‍ സാധനങ്ങള്‍, ദുബായ്, ദക്ഷിണാഫ്രിക്ക, ഈജിപ്ത് എന്നിവിടങ്ങളില്‍ ആഡംബര അവധികള്‍ ചെലവഴിച്ചു. എനിക്ക് 16 വയസ്സുള്ളപ്പോള്‍ സ്വിസ് ബാങ്കില്‍ ഇന്റേണായി, പിന്നീട് ജോലി വാഗ്ദാനം ചെയ്തു, എന്റെ മാതാപിതാക്കള്‍ കരുതുന്നതും, ഞാന്‍ ഇപ്പോഴും അവിടെ ജോലി ചെയ്യുന്നു എന്നുതന്നെയാണ്. ഞാന്‍ എപ്പോഴും സമ്പന്നനാകാന്‍ ആഗ്രഹിക്കുന്നു, അദ്ദേഹം പറയുന്നു.

സ്വിസ് ബാങ്കിസെ ജോലി ഉപേക്ഷിച്ചതിന് പിന്നാലെ ചെയ്തത്..
'ഞാന്‍ ചെറിയ വസ്ത്രങ്ങള്‍ ഓണ്‍ലൈനില്‍ വില്ക്കാന് തുടങ്ങി, പക്ഷേ പിന്നീട് വലിയ ചരക്കുകളിലേക്ക് വ്യാപിച്ചു. എനിക്ക് 23 വയസ്സായപ്പോള്‍ ബാങ്കിലെ ജോലി ഉപേക്ഷിച്ചു, അതിനുശേഷം തിരിഞ്ഞുനോക്കിയിട്ടില്ല.'ഗ്യൂസെപ്പെ തുടര്‍ന്നു, 'തെക്കന്‍ ഇറ്റലി വളരെ ദരിദ്രമാണ്, പണമുള്ളവരില്‍ ഭൂരിഭാഗവും മാഫിയയിലാണ്. ഡിസൈനര്‍ വസ്ത്രങ്ങള്‍, ആഡംബര വാച്ചുകള്‍, ഉയര്‍ന്ന നിലവാരമുള്ള കാറുകള്‍ എന്നിവയുമായി നിങ്ങള്‍ നിങ്ങളുടെ സമ്പത്ത് പ്രദര്‍ശിപ്പിച്ചാല്‍, നിങ്ങള്‍ മാഫിയയുടെz ഭാഗമാണെന്ന് എല്ലാവരും വിചാരിക്കും ഗ്യൂസെപ്പെ വിശദീകരിച്ചു,
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications