• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നാലാം വയസിൽ തോന്നിയ സംശയം 24ാം വയസിൽ തെളിയിച്ചു, അമ്മയുടെ ഘാതകൻ അച്ഛൻ തന്നെ

ഫ്ലോറിഡയിൽ 20 വർഷങ്ങൾക്കിപ്പുറം ഒരു ക്രൂര കൊലപതകത്തിന്റെ ചുരുളഴിഞ്ഞിരിക്കുകയാണ്. നാലാം വയസി‍ൽ തോന്നിയ സംശയം 24ാം വയസിൽ സത്യമായിരുന്നുവെന്ന് അറിഞ്ഞ ഞെട്ടലിലാണ് ആരോൺ എന്ന യുവാവ്.

ഇരുപത് വർഷങ്ങൾക്കിപ്പുറം തികച്ചും ആകസ്മീകമായാണ് ആരോൺ തന്റെ അമ്മയുടെ ഘാതകൻ അച്ഛൻ തന്നെ ആയിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. അമ്മയുടെ അപ്രതീക്ഷിത തിരോധാനം തളർത്തിയ ആ നാലു വയസുകാരന് ഇപ്പോൾ തന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ലഭിച്ചിരിക്കുകയാണ്.

ഗുജറാത്തിൽ വിറച്ച് കോൺഗ്രസ്; അൽപേഷ് താക്കൂർ പാർട്ടി വിട്ടു, ബിജെപിയിലേക്കെന്ന് സൂചന

 നാലാം വയസിൽ

നാലാം വയസിൽ

നാലാം വയസു വരെ ഫ്ലോറിഡയിൽ മൂന്ന് കിടപ്പുമുറികളുള്ള ഒരു കൊച്ചു വീട്ടിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു ആരോണിന്റെ താമസം. 1993ലാണ് സംഭവം. ആരോണിന്റെ മാതാവ് ബോണിയെ പെട്ടെന്നൊരു ദിവസം കാണാതായി. നിരവധി അന്വേഷണങ്ങൾ നടന്നെങ്കിലും ബോണിയെ കുറിച്ച് ആർക്കും ഒരു വിവരവും ലഭിച്ചിരുന്നില്ല. അതോടെ സ്വർഗതുല്യമായിരുന്ന ആ വീട്ടിൽ ആരോൺ തനിച്ചായി.

അച്ഛൻ ഉപദ്രവിക്കുമായിരുന്നു

അച്ഛൻ ഉപദ്രവിക്കുമായിരുന്നു

അന്വേഷണവുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥരോടും ബന്ധുക്കളോടും നാലു വയസുളള ആരോൺ തന്റെ അമ്മയെ പിതാവ് മൈക്കിൾ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ആരോൺ പറഞ്ഞു. ഒരു നാലു വയസുകാരന്റെ വാക്കുകളെ അന്ന് ആരും വിശ്വാസത്തിലെടുത്തില്ല. മൈക്കിളിനെതിരെ ഒരു തെളിവുകൾ പോലും ആർക്കും ലഭിച്ചിരുന്നില്ല.

 താമസം മാറി

താമസം മാറി

അമ്മയുടെ അപ്രതീക്ഷിത തിരോധാനത്തിന് ശേഷം ആരോണും അച്ഛനും വീടു മാറി. ബോണിയെ കണ്ടെത്താനായി ഒരുപാട് അന്വേഷണങ്ങൾ നടന്നെങ്കിലും ഫലം കണ്ടില്ല. വർഷങ്ങൾക്ക് ശേഷം മാതാപിതാക്കൾക്കൊപ്പം സന്തോഷമായി കഴിഞ്ഞിരുന്ന ആ വീട് ആരോൺ സ്വന്തമാക്കുകയായിരുന്നു.

 പുതുക്കിപ്പണിയുന്നതിനിടയിൽ

പുതുക്കിപ്പണിയുന്നതിനിടയിൽ

ആരോണും സഹോദരി ഭർത്താവും ചേർന്ന് വീട് പുതുക്കി പണിയുന്നതിനിടയിലാണ് 20 വർഷം മുമ്പ് മറച്ചുവയ്ക്കപ്പെട്ട ആ രഹസ്യം പുറത്തറിയുന്നത്. വീടിന് പുറകുവശത്തായിരുന്ന നീന്തൽ കുളമാണ് ആദ്യം ഇവർ പൊളിച്ചു തുടങ്ങിയത്,

 തലയോട്ടിയും പല്ലുകളും

തലയോട്ടിയും പല്ലുകളും

പുറത്തേയ്ക്കുള്ള ഷവറിന്റെ ഭാഗം പൊളിച്ചപ്പോൾ ഒരു വലിയ കോൺക്രീറ്റ് സ്ലാബിൽ മണ്ണുമാന്തി ഉടക്കി നിന്നു. ഇത് ഉയർത്തി നോക്കിയപ്പോൾ പ്ലാസ്റ്റിക് കവറിൽ എന്തോ പൊതിഞ്ഞുവച്ചിരിക്കുന്നത് കണ്ടു. തേങ്ങയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ പാതി തുറന്ന് നോക്കിയപ്പോൾ ചുറ്റും കൂടി നിന്നവർ ഞെട്ടിത്തരിച്ചു.

 ദുരൂഹം

ദുരൂഹം

പൊതി തുറന്ന് നോക്കിയപ്പോൾ ഒരു തലയോട്ടിയും പല്ലുകളുമാണ് കണ്ടത്. വർഷങ്ങൾക്ക് മുമ്പ് കാണാതായ തന്റെ അമ്മയുടെ അവശിഷ്ടങ്ങളാണോയിതെന്ന് ആരോണിന് സംശയം തോന്നി. സംശയ നിവാരണത്തിനായി ആരോൺ കൂടുതൽ അന്വേഷണം നടത്തി. ഒടുവിൽ തലയോട്ടിയും പല്ലുകളും തന്റെ അമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. ഒടുവിൽ അന്വേഷണം അവസാനിച്ചത് പിതാവ് മെക്കിളിന്റെ അറസ്റ്റിലാണ്.

 കൊലപാതകം

കൊലപാതകം

പൊട്ടിത്തെറികളുണ്ടായിരുന്നു. മൈക്കിളിന്റെ ബന്ധുവിന്റെ കമ്പനിയിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്ന്. മൈക്കിൾ കമ്പനി മാനേജറും ബോണി അക്കൗണ്ടന്റുമായിരുന്നു. ഒരു ഘട്ടത്തിൽ മൈക്കിൾ ബോണിയെ ശാരീരികമായി ഉപദ്രവിച്ചു തുടങ്ങി. കതകിനിടയിൽ കൈകൾ വച്ച് അമർത്തുകയും നഖങ്ങളിൽ മുറിവേൽപ്പിക്കുകയും വരെ ചെയ്തിരുന്നു.

 എല്ലാം ഉപേക്ഷിച്ച് പോകാൻ

എല്ലാം ഉപേക്ഷിച്ച് പോകാൻ

മൈക്കിളിന്റെ പീഡനം സഹിക്കാനാവാതെ എല്ലാം ഉപേക്ഷിച്ച് മകനേയും കൊണ്ട് പോകാൻ ബോണി തയാറെടുക്കുകയായിരുന്നു. ഇതിനായി ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി ബോണി അതിൽ രഹസ്യമായി പണം നിക്ഷേപിച്ചിരുന്നു. മൈക്കിൾ ബിസിനസ്സ് ആവശ്യത്തിനായി ഒരു യാത്ര പോയ സമയം നോക്കി രക്ഷപെടാൻ ബോണി ശ്രമം നടത്തി.

വിവരങ്ങൾ മറച്ചുവച്ചു

വിവരങ്ങൾ മറച്ചുവച്ചു

ഇത് മൈക്കിൾ അറിഞ്ഞതിനെ തുടർന്നുണ്ടായ കലഹം ബോണിയുടെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. തന്നോട് വഴക്കിട്ട് ബോണി വീട്ടിൽ നിന്നും ഇറങ്ങി പോയി എന്നാണ് ബോണി ബന്ധുക്കളെ വിശ്വസിപ്പിച്ചത്. അൺടോൾഡ് മിസ്റ്ററി എന്ന പരിപാടിയിലൂടെയാണ് ഈ ക്രൂരകഥ ലോകം അറിഞ്ഞത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
son found out father killed mother 20 years ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X