അമ്മയുടെ പ്രസവമെടുത്ത് പതിനൊന്നുകാരൻ ഹീറോ ആയി
വാഷിംഗ്ടണ്‍: വയറ്റാട്ടിമ്മാര്‍ പ്രസവം എടുക്കുന്ന കഥകളൊക്കെ കേട്ടിട്ടുണ്ട്, എന്നാല്‍ മകന്‍അമ്മയുെട പ്രസവം എടുത്തത് കേട്ടിട്ടുണ്ടോ? എന്നാല്‍ അതും സംഭവിച്ചു,
അമേരിക്കയിലെ മരിയേറ്റയിലാണ് സംഭവം.
കെനിയാര്‍ഡക്ക് എന്ന യുവതിക്കാണ് മകന്റെ പ്രസവ പരിചരണത്തിന് അവസരം ലഭിച്ചത്.പതിനൊന്നു വയസുകാരനായ ജെയിംസ് ഡ്യൂക്‌സ് അമ്മയുെട നിലവിളി കേട്ടാണ് ഓടി വന്നത്.ആദ്യം എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്നെങ്കിലും ആത്മധൈര്യം വീണ്ടെടുത്ത് പ്രസവം എടുക്കുയായിരുന്നു.

ഡോക്ടര്‍മാര്‍ നിശ്ചയിച്ചതിലും നേരത്തെ പ്രസവ വേദന അനുഭവപ്പെടുകയാണുണ്ടായത്.സഹായത്തിനായി ഡോക്ടര്‍മ്മാരുടെ ഹെല്‍പ്ലൈന്‍ നമ്പറിലേക്ക് വിളിച്ച് ഡോക്ടര്‍മ്മാര്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ അനുസരിക്കുയായിരുന്നു.
ജെയിംസിന്റെ ധൈര്യത്തോടെയുള്ള ഇടപ്പെടല്‍ ഒന്നു കൊണ്ടു മാത്രമാണ് അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് ഡോക്ടര്‍മ്മാര്‍ പറഞ്ഞു. ഇരുവരും ആശുപത്രിയില്‍സുഖമായിരിക്കുകയാണ്.












Click it and Unblock the Notifications