ഭര്‍ത്താവിന്‍റെ സമ്മതത്തോടെ യുവതി മകനെ വിവാഹം കഴിച്ചു
പാരിസ്: വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ 48കാരിയായ സ്ത്രീ തന്റെ വളര്‍ത്തു മകനെ കല്യാണം കഴിച്ചു. ഫ്രാന്‍സിലാണ് സംഭവം. എലിസബത്ത് ലൊറെന്‍സ് (48) ആണ് തന്നെക്കാള്‍ മൂന്ന് വയസ് കുറവുള്ള വളര്‍ത്തുമകനായ എറിക് ഹോള്‍ഡറെ വിവാഹം കഴിച്ചത്. എറിക്കിന്റെ പിതാവിന്റെ ഭാര്യയായിരുന്നു എലിസബത്ത്. എറിക് ആദ്യ ഭാര്യയിലെ മകനും.
വടക്ക് കിഴക്കന്‍ ഫ്രാന്‍സിലെ അല്‍സെയിസ് ലൊറൈനിലാണ് ഏറെ പ്രത്യേകതകളുള്ള വിവാഹം നടന്നത്. തന്റെ 24 മത്തെ വയസിലാണ് എലിസബത്ത് എറിക്കിന്റെ പിതാവിനെ കണ്ട് മുട്ടുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ വിവാഹിതരായി. ഈ ബന്ധത്തില്‍ രണ്ട് കുട്ടികള്‍ ജനിയ്ക്കുകയും ചെയ്തു. എന്നാല്‍ അധികം വൈകാതെ ഈ ബന്ധം തകര്‍ന്നു. ഇരുവരും വേര്‍പിരിഞ്ഞു.

അച്ഛനും അമ്മയും വേര്‍പിരിഞ്ഞത് കുട്ടികള്‍ക്ക് മാനസിക വിഷമം ഉണ്ടാക്കി. ഈ അവസരത്തില്‍ എറിക്, എലിസബത്തിനും കുട്ടികള്‍ക്കും താങ്ങും തണലുമായി മാറി. വൈകാതം എലിസബത്തും എറിക്കും പ്രണയത്തിലായി. ഒന്നിച്ച് ജീവിയ്ക്കാന്‍ ഇവര്‍ തീരുമാനിച്ചു. പക്ഷേ നിയമ വ്യവസ്ഥകള്‍ വെല്ലുവിളിയായി. ഫ്രാന്‍സിലെ നിയമപ്രകാരം വളര്‍ത്ത് മാതാപിിതാക്കളും മക്കളും തമ്മിലുള്ള വിവാഹം അനുവദനീയമല്ല. ഫ്രഞ്ച് പ്രസിഡന്റിനെ സമീപിച്ചപ്പോഴും ഇതേ മറുപടിയാണ് ലഭിച്ചത്.
എന്നാല്‍ തങ്ങള്‍ രക്തബന്ധമുള്ളവരല്ലെന്നും മറ്റും കാട്ടി ഒരു പ്രാദേശിക കോടതിയെ കമിതാക്കള്‍ സമീപിച്ചു. തുടര്‍ന്ന് ഇവര്‍ക്ക് വിവാഹത്തിന് അനുമതി ലഭിച്ചു. പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തെങ്കിലും അപ്പീല്‍ സമര്‍പ്പിച്ചില്ല. വിവാഹത്തിന് എല്ലാവിധ പിന്തുണയുമേകി അതിഥികളില്‍ ഒരാളായി അയാളും എത്തി. എറിക്കിന്റെ പിതാവും എലിസബത്തിന്റെ മുന്‍ ഭര്‍ത്താവുമായ മധ്യവയസ്‌ക്കന്‍.












Click it and Unblock the Notifications